ലേഖനങ്ങൾ

പക്വതയുള്ള വ്യക്തി

1 ) പക്വത  വർദ്ധിക്കുന്നതിനനുസരിച്ചു  വ്യക്തികൾ സംസാരിക്കുന്ന വിഷയത്തിൽ വ്യതാസം വരും.
പ്രശ്നങ്ങളെയോ നന്മകളെയോ കുറിച്ച്   കാര്യങ്ങൾ സംസാരിക്കുന്പോൾ പക്വതയുള്ളവർ അതുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടാറില്ല. മറിച്ചു ആ സംഭവങ്ങൾ ഉരുത്തിരിയാനുള്ള കാരണങ്ങളെക്കുറിച് അതായത് അതിന്റെ ആശയ വശ ങ്ങളെക്കുറിച്ചു ചർച്ചചെയ്യും. പ്രശനം ഉണ്ടാക്കുന്നവരെക്കുറിച്ചു സംസാരിക്കില്ല. പക്ഷെ അഭിമുഖീകരിക്കുന്ന ആ പ്രശ്നത്തിന്റെ സ്വഭാവങ്ങളും പ്രശ്നത്തിന്റെ ആഖാതങ്ങളും പ്രതിവിധികളും എന്താണെന്നായിരിക്കും ചർച്ച ചെയ്യുക. വ്യക്തികൾ അവർക്കു വിഷയമാകാറില്ല വസ്തുതകളായിരിക്കും വിഷയം.
2) പക്വത ഉള്ളവർ ആദ്യം അവനവനെ നല്ലപോലെ ബഹുമാനിക്കുന്നവരായിരിക്കും. എന്നാൽ ആ സെൽഫ്  റെസ്‌പെക്ടിന് അഹങ്കാര ഭാവം ഉണ്ടാവില്ല. അവർ സ്വയം ബഹുമാനിക്കുന്ന അതേപോലെതന്നെ മറ്റുള്ളവരെയും ബഹുമാനിക്കും. കാരണമെന്തെന്നാൽ അവരുടെ കാഴ്ചപ്പാടിൽ ഞാൻ വലുതും മറ്റുള്ളവർ ചെറുതും എന്നുണ്ടാവില്ല. അതുപോലെ ഞാൻ ചെറുതും മറ്റുള്ളവർ വലുതുമെന്നും  അവർ കരുതില്ല. ഓരോരുത്തരെയും ഓരോരോ പ്രത്യേക വ്യക്തികളായും ഓരോരുത്തരും അവരവരുടെ സ്വന്തം നിലയിൽ വലിയവർ തന്നെയാണെന്ന ഭാവനയുടെയും അവർ പെരുമാറും.
3)  അവർക്കു വിനയം ഉണ്ടാവും എന്നാൽ ആ വിനയം വിധേയത്വമായി മാറി ആർക്കും എന്നെ എന്തും ചെയ്യാൻ സാധിക്കുന്നവിധം വ്യക്തിത്വശൂന്യനായി മാറില്ല. ഞാൻ അയാളേക്കാൾ ചെറുതാണ് അതുകൊണ്ടു ഞാൻ താഴ്മയോടെ നിൽക്കുന്നു എന്നാണ്. ഞാൻ അയാളോടൊപ്പം വലിയവനോ അയാളേക്കാൾ വലിയവനോ ആണ് എന്നാലും ഞാൻ വിനയം കാണിക്കുന്നു. എന്തുകൊണ്ടെന്നാൽ വിനയം എന്റെ സ്വഭാവമാണ്. അത് മുന്നിൽ നിൽക്കുന്ന ആൾക്കനുസരിച്ചു മാറ്റേണ്ടതില്ല എന്ന് അവർ വിശ്വസിക്കുന്നു.
4) പക്വതയുള്ളവർ അഭിനന്ദനങ്ങളെയും വിമർശനങ്ങളെയും ഒരുപോലെ സ്വീകരിക്കും. എന്നെ അഭിനന്ദിക്കാനായി ആരെങ്കിലും വിളിച്ചാൽ പോകുന്ന പോലെത്തന്നെ വിമർശിക്കാനായി ആരെങ്കിലും വിളിച്ചാലും ആ ക്ഷണം സ്വീകരിച്ചു അതിനായി പോകും. കാരണമെന്തെന്നാൽ അവർക്കറിയാം അഭിനന്ദനം ഒരു സുഖം മാത്രമേ തരൂ എന്നാൽ വിമർശനമാണ് എന്നെ ആന്തരികമായി വളരുവാനും  പഠിക്കാനും  സഹായിക്കുന്ന  ശക്തി. അപക്വതയുള്ളവർ അഭിനന്ദനങ്ങളെ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിത്തരം  കാണിക്കും. 
5) പക്വതയുള്ളവർ ആരെക്കുറിച്ചും പരാതി പറയാറില്ല. കാരണമെന്തെന്നാൽ പക്വമതികൾ അവരുടെ ജീവിതത്തിന്റെയോ അവരുടെ സന്തോഷത്തിന്റെയോ അവരുടെ ഭാഗ്യത്തിന്റെയോ ദൗർഭാഗ്യത്തിന്റെയോ ഉത്തരവാദി ഞാൻ തന്നെയാണെന്നും  മറ്റാരുമല്ല എന്നും സ്വയം ഉറച്ചു വിശ്വസിക്കുന്നവരായിരിക്കും.
More Articles

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top