ലേഖനങ്ങൾ

തത്വമസി

ആമുഖം
ആത്മീയതയുടെ ജന്മഭൂമിയാണ് ഭാരതം. എല്ലാ വേദങ്ങളും ജന്മം കൊണ്ടതും
ഇവിടെയായിരുന്നു.മനുഷ്യന്‍റെ ഏറ്റവും ഉന്നതമായ ദേവതാ സംസ്കാരം നിവസിച്ചിരുന്നത്
ഈ പുണ്യസ്ഥാനമായ ഭാരതത്തിലായിരുന്നു. ഇവിടെയുളള നദികള്‍ക്കും മലകള്‍ക്കും
ഗുഹകള്‍ക്കുമെല്ലാം പുണ്യത്തിന്‍റെ കഥകളാണ് പറയാനുളളത്. ഈ മണ്ണില്‍ ജന്മമെടുക്കുന്നത്
പോലും പുണ്യമത്രെ! ആത്മീയതയുടെ പൊരുള്‍ തേടിയ ലോകം അവസാനം എത്തിച്ചേര്‍ന്നതും
ഇവിടെ തന്നെ.
ഭാരതീയരെ കുറിച്ച് പറഞ്ഞതോ, ഭാരതീയര്‍ എന്നാല്‍ څഭഗവാന്‍റെ ജ്ഞാനപ്രകാശത്തില്‍ മുഴുകി
ജീവിക്കുന്നവര്‍ എന്നാണര്‍ത്ഥംچ. (ഭാസ് എന്നാല്‍ പ്രകാശം എന്നും രതം എന്നാല്‍ സമര്‍പ്പണം,
മുഴുകല്‍ എന്നുമാണര്‍ത്ഥം. ഭാരതം എന്നാല്‍ പ്രകാശത്തില്‍ രമിക്കുന്നവര്‍ വാഴുന്ന സ്ഥലത്തെ
സൂചിപ്പിക്കുന്നു.). ഉത്കൃഷ്ടമായ ജീവിതചര്യകളെയും മൂല്യങ്ങളെയും സ്വായത്തമാക്കിയവര്‍ക്ക്
മാത്രമേ ലോകത്തെ വസുധൈവ കുടുംബമായി കാണുവാനും ലോകാസമസ്താ സുഖിനോ ഭവന്തു
(ലോകത്തിലുളള സര്‍വ്വചരാചരങ്ങള്‍ക്കും സുഖം വരട്ടെ) എന്നാശംസിക്കാനുമാവൂ.
ഈ ദര്‍ശനവും മൂല്യങ്ങളും അറിവുകളും ഭാരതം ലോകത്തിന് കൈമാറിയത്
വേദങ്ങളിലൂടെയും ഉപനിഷത്തുകളിലടെയും ശാസ്ത്രങ്ങളിലൂടെയും
ഇതിഹാസങ്ങളിലൂടെയുമായിരുന്നെങ്കിലും, സാധാരണക്കാരനു അപ്രാപ്ത്യമായിരുന്ന
ഇവയെല്ലാം അവര്‍ വിരാചിച്ചിരുന്ന സമസ്ത മേഖലയിലും വ്യാപിപ്പിക്കുവാന്‍ വേണ്ടി ഈ
ഉന്നതമായ ആത്മീയ ജീവിത ശാസ്ത്രത്തെ ആരാധനയിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും
ഉള്‍പ്പെടുത്തിക്കൊണ്ട് ക്രമപ്പെടുത്തിയിരുന്നു. എങ്ങനെയാണോ പാലില്‍ വെണ്ണ ഒളിഞ്ഞിരിക്കുന്നത് അത്
പോലെ നമ്മുടെ ഓരോ ആചാര അനുഷ്ഠാനങ്ങളിലും, ഈശ്വര ആരാധനയിലും വേദം അഥവാ
അറിവ് ഒളിഞ്ഞിരിക്കുന്നു. ഈ അറിവിനെ മനസിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്തി നമ്മുടെ
വേദനകളെ ഇല്ലാതാക്കാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ മനസിനെ പാകപ്പെടുത്തുവാന്‍
വേണ്ടിയായിരുന്നു വേദങ്ങളെ ആചാരാനുഷ്ടാനങ്ങളില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്. വേദം എന്നാല്‍
അറിവാണെന്നും, വേദന എന്നാല്‍ അറിവില്ലാത്ത അവസ്ഥയാണെന്നും നമ്മെ പഠിപ്പിക്കുകയാണ്
ഭാരതസംസ്കൃതി. ഇതിനെ ശരിയായ രീതിയില്‍ അറിയാന്‍ വേണ്ടി ആയിരുന്നു നാം
വിശേഷദിവസങ്ങളിലും തീര്‍ത്ഥാടന വേളകളിലും വ്രതങ്ങളും ആചാരാനുഷ്ടാനങ്ങളും പാലിച്ചു
വരുന്നത്.
 
ദക്ഷിണഭാരത്തിലെ പ്രധാനപുണ്യ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല
ശ്രീധര്‍മ്മശാസ്താക്ഷേത്രം. ഭക്തനെ (മനുഷ്യനെ) ദേവതുല്യനാക്കുന്ന മഹത്തായ വേദം ഒളിഞ്ഞിരിക്കുന്ന
 
മറ്റൊരു ക്ഷേത്രമുണ്ടോ എന്ന് സംശയമാണ്. വ്രതമെടുത്ത് മാലയിട്ടാല്‍ പിന്നെ സമ്പന്നനെന്നോ
പാവപ്പെട്ടവനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവന്‍ എന്നോ ജ്ഞാനിയെന്നോ അജ്ഞാനിയെന്നോ ഒരു
വ്യത്യാസവും കൂടാതെ എല്ലാ ഭക്തരും സ്വാമിയാകുന്നു; മാളികപ്പുറത്തമ്മയാകുന്നു.
എല്ലാവരെയും ഒന്നാക്കിമാറ്റുന്ന മഹത്തായ പൈതൃകം ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍
മാത്രം കാണപ്പെടുന്ന ഒന്നാണ്.
ശബരിമല തീര്‍ത്ഥാനടത്തിലെ ഓരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും
അന്തര്‍ലീനമായി കിടക്കുന്ന അദ്ധ്യാത്മിക രഹസ്യങ്ങളെ വളരെ ലളിതമായി മാനവകുലത്തിന് നല്‍കി, ഓരോ
ഭക്തന്‍റെയും ജീവിതത്തെ ഒന്നുകൂടി സന്തോഷപ്രദമാക്കുക, സമ്പന്നമാക്കുക എന്ന
സദുദ്ദേശത്തോടുകൂടിയാണ് ഈ എളിയ പരിശ്രമം പുസ്തക രൂപത്തില്‍ പ്രജാപിതാ
ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയം നിങ്ങളുടെ സമക്ഷം സമര്‍പ്പിക്കുന്നത്.
 
ഉളളടക്കം
1. വ്രതം
2 നെയ്തേങ്ങ
3 ഇരുമുടിക്കെട്ട്
4 കറുപ്പ് വസ്ത്രം
5 മുദ്ര
6 പതിനെട്ടാംപടി
7 വിഗ്രഹം
8 നിഗ്രഹം
9 മകരവിളക്ക്
 
വ്രതം
 
വ്രതം എന്ന വാക്കിനര്‍ത്ഥം ڇവിശേഷാല്‍ ഋതം എന്നാണ് ڈ അതായത് ക്രമമല്ലാത്ത ജീവിത
താളത്തില്‍ നിന്നും വിശേഷമായതിലേക്ക്, ക്രമമായ താളത്തിലേക്ക് മനുഷ്യജീവിതത്തെ ഉയര്‍ത്തുന്ന
കാലഘമാണ് വ്രതം.
ഈ പ്രപഞ്ചത്തിന് ഒരു താളമുണ്ട്. ഈ പ്രപഞ്ചത്തിലെ ഓരോ ജീവിജാലങ്ങള്‍ക്കും ഒരു
താളം ഉണ്ട്. അത് തെറ്റുമ്പോള്‍, നമ്മള്‍ തെറ്റിക്കുമ്പോള്‍ പ്രകൃതിയുടെയും താളവും
തെറ്റുന്നു. അതിന്‍റെ സൂചനകള്‍ വെളളപ്പൊക്കം , ഉരുള്‍പ്പൊട്ടല്‍, കാലാവസ്ഥാവ്യതിയാനം എന്നീ
രൂപത്തില്‍ നമ്മള്‍ കാണുന്നില്ലേ. ഒരു വശത്ത് പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുമ്പോള്‍, മറുവശത്ത്
ക്രമമല്ലാത്ത അനിയന്ത്രിതമായ ജീവിതരീതികളുടെ ഫലമായി വ്യക്തി ജീവിതത്തിലും
കുടുംബത്തിലും സമൂഹത്തിലും ആത്മഹത്യകളായും കുടുംബകലഹമായും അക്രമങ്ങളായും നാം
ദുരിതമനുഭവിക്കുന്നു. ഈ തിക്താനുഭവങ്ങള്‍ ഭൂമിയില്‍ സൃഷ്ടിച്ചത് ഇവിടെയുളള
പക്ഷിമൃഗാദികള്‍ക്കോ മറ്റു ജീവജാലങ്ങള്‍ക്കോ പങ്കില്ല. മറിച്ച് ഇത്രയും സാംസ്കാരികമായും
വൈജ്ഞാനികമായും എല്ലാം ഉയര്‍ന്നതാണെന്ന് കരുതുന്ന മനുഷ്യരുടെ ചെയ്തികളാണ്
ഇതിനെല്ലാം കാരണം. മനുഷ്യരുടെ ക്രമമില്ലാത്ത, അനിയന്ത്രിതമായ താളാത്മകമില്ലാത്ത കുത്തഴിഞ്ഞ
ജീവിത രീതികളാണ് ഇതിനെല്ലാം കാരണമെന്ന് പൊതുവെ അംഗീകരിക്കുന്നുവെങ്കിലും തന്‍റെ
കര്‍മ്മവും ഇതിനെല്ലാം ഹേതുവാകുന്നുണ്ടോ എന്ന് സ്വയം ചിന്തിക്കുവാനും തിരുത്തുവാനുമുള്ള
സമയമാണ് വ്രത കാലഘട്ടം.
പാളത്തിലൂടെ ഓടുന്ന ട്രൈയിനിനെ പോലെയാണ് നമ്മുടെ ജീവിതം അത്
സുഖമമായി പോവണമെങ്കില്‍ ശരിയായ നിയമത്തിലധിഷ്ടിതമായ താളത്തിലൂടെ തന്നെ പോകണം
ജീവിതം ചിട്ടയോടെ പോകുമ്പോള്‍ സന്തോഷം, സ്നേഹം, സുഖം, ശാന്തി എന്നിവ അനുഭവിക്കാന്‍
പറ്റും. അല്ലെങ്കില്‍ താളംതെറ്റിയ ട്രയിനിന്‍റെ സ്ഥിതിയാകും. ഫലമോ അപകടവും നാശവും
ദുഖവുമുണ്ടാകുന്നു. വ്രതമെന്നാല്‍ തെറ്റിയ ജീവിത രീതിയില്‍ നിന്നും വീണ്ടും താളാത്മകമായ
പാളത്തിലേക്ക് ജീവിതത്തെ നയിക്കാനുളള ഒരു ശ്രേഷ്ട അവസരമാണ്.
വര്‍ത്തമാനകാല സമയത്ത് വ്രതം എന്ന വാക്കിന്‍റെ അര്‍ത്ഥം ശരിയായ രീതിയില്‍
മനസ്സിലാക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. ആരാലും
നിയന്ത്രണമില്ലാത്ത ചിട്ടയില്ലാത്ത കുത്തഴിഞ്ഞ ഒരു ജീവിത രീതിയാണ് ഇന്നത്തെ സമൂഹത്തിലധികവും
അനുവര്‍ത്തിച്ചുപോരുന്നത്. ഇതിന്‍റെ ഫലമോ, ഭയം, നിരാശ, ദുഖം, അശാന്തി എന്നിവ അനുഭവിക്കേണ്ടി
വരുന്നു. ഭൗതികമായി ഒന്നില്‍ നിന്നും കിട്ടാത്ത ശാന്തിയും, ഭഗവാന്‍റെ സ്മൃതിയിലൂടെ
ചെയ്യുന്ന കര്‍മത്തില്‍ നാം അനുഭവിക്കുന്നുണ്ട്. വ്രതകാലങ്ങളില്‍ നാം അനുഭവിക്കുന്ന ശാന്തതയും
സ്വഛതയും സ്നേഹവും സാഹോദര്യവുമെല്ലാം ജീവിതത്തില്‍ എല്ലായ്പ്പോഴും വേണമെന്ന്
നാം ആഗ്രഹിക്കാറുണ്ട് പക്ഷേ നാം അതിന് നമ്മെ അനുവദിക്കാറുണ്ടോ. വ്രതകാലം കഴിഞ്ഞാല്‍ വീണ്ടും
പഴയ സംസ്കാരങ്ങളിലേക്ക് പോകണം എന്ന് ഏത് ആചാര്യമതവും നിര്‍ദ്ദേശിക്കുന്നില്ല. എന്നിട്ടും
ഇങ്ങനെ ചെയ്തു വരുന്നു. അതുമൂലം നാം വ്രതകാലഘട്ടത്തില്‍ നേടിയെടുത്ത സ്വാതികമായ
ഗുണങ്ങള്‍ വീണ്ടും വിസ്മരിക്കപ്പെടുന്നു. മാത്രവുമല്ല അങ്ങനെ ചെയ്യുന്നവര്‍ അത്രയും
കാലമനുഷ്ഠിച്ചതെല്ലാം വിഫലമാക്കുകയും ചെയ്യുന്നു. ഇവിടെ തന്നെ ഒരു ചോദ്യം
 
ഉയരുന്നുണ്ട്. പിന്നെയെന്തിനാണ് വ്രതകാലം ഇത്ര സമയം എന്ന് നിജപ്പെടുത്തിയത്. ശബരിമല
തീര്‍ത്ഥാടനത്തെ വ്രതകാലം 41 ദിവസമായി കാണിച്ചതിനു പിന്നില്‍ വളരെ മനശാസ്ത്രപരമായ
ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ഒരു മനുഷ്യന്‍റെ സ്വഭാവസംസ്കാരം പരിവര്‍ത്തനപ്പെടുത്താന്‍ 41
ദിവസത്തെ തുടര്‍ച്ചയായ നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തിയുളള ജീവിതരീതികള്‍ അനുഷ്ടിക്കുന്നത്
മതിയാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഒരു ഭക്തന്‍ തന്‍റെ വ്രതം തുടങ്ങുതിനു മുമ്പ് അവര്‍ക്ക് ഒരു പക്ഷെ ദുശ്ശീലങ്ങള്‍
ഉണ്ടായിരിക്കാം (ഉദാഹരണത്തിന് ദിവസവും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്ന
ഭക്തര്‍) പക്ഷെ വ്രതമെടുത്ത് തുടങ്ങിയാല്‍ അതുവരെ നിയന്ത്രിക്കാന്‍ പറ്റാതിരുന്ന ആ മോശം
സ്വഭാവത്തെ 41 ദിവസം കൊണ്ട് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെ
നമ്മെ ബാധിച്ച ഒട്ടനവധി ശാരീരികവും, മാനസികവുമായ പ്രശ്നങ്ങള്‍ക്കുളള ഔഷധമാണ് വ്രതകാലം.
ഒന്നിലധികം തവണ നാം ഒരേതരം കര്‍മ്മം ചെയ്യുമ്പോള്‍ അത് നമ്മുടെ
സംസ്കാരമായി മാറുന്നു. അതുപോലെ ഏത് കര്‍മ്മത്തിനനുസരിച്ചാണോ സംസ്കാരം
രൂപപ്പെടുന്നത് ആ സംസ്കാരം വീണ്ടും അതേ കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു
വ്യക്തി മാറുക അര്‍ത്ഥം ആളുടെ സംസ്കാരം മാറുക എന്നതാണ്. ഒരേ പോലെയുളള അനേകം
പ്രവര്‍ത്തിയാണ് സംസ്കാരമാക്കുന്നതെങ്കില്‍, ആ സംസ്കാരത്തിന് ഹേതുവാകുന്ന കര്‍മ്മത്തെ
(പ്രവര്‍ത്തിയെ) മാറ്റണം. എന്നാല്‍ പ്രവര്‍ത്തി രൂപപ്പെടുന്നതോ ചിന്തയില്‍ നിന്നും, അപ്പോള്‍ ആദ്യം
മാറ്റേണ്ടത് ചിന്തകളെയാണ്. മോശമായ ചിന്തകളുടെ ഫലം മോശം കര്‍മ്മവും നല്ല ചിന്തയുടെ ഫലം
സത്കര്‍മ്മവുമായിരിക്കും. മോശമായ ചിന്തകളെ നല്ലതിലേക്ക് പരിവര്‍ത്തനപ്പെടുത്തണം. ഇത് അത്ര
എളുപ്പമല്ലാത്ത കാര്യമായതുകൊണ്ടാണ് ആചാര്യന്‍മാര്‍ ശ്രേഷ്ടചിന്തകള്‍ ഉത്ഭവിക്കാനുളള
മാര്‍ഗ്ഗമായി വ്രതകാലത്തില്‍ അനുഷ്ടിക്കേണ്ട പ്രധാനമായും 8 നിഷടകളെ കുറിച്ച് പറഞ്ഞത്.. 1.പ്രഭാത
വന്ദനം 2.ബ്രഹ്മചര്യം 3.അന്നശുദ്ധി 4. സംഗശുദ്ധി 5.മൗനവ്രതം 6.പ്രാര്‍ത്ഥന 7.ശരീരശുദ്ധി
8.ജ്ഞാനചിന്തനം.
ബ്രഹ്മചര്യം
ശബരിമല തീര്‍ത്ഥാടനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നിഷ്ടയാണ് ബ്രഹ്മചര്യം.
ഭാരതം പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമായത് ബ്രഹ്മചര്യത്തെ മുഖ്യത്വം കല്‍പ്പിച്ചതു കൊണ്ടാണ്.
ശബരിമല തീര്‍ത്ഥാടനം മറ്റേത് തീര്‍ത്ഥാടനത്തേക്കാള്‍ പ്രസിദ്ധമാക്കിയത് ഈ പവിത്രമായ
നിഷ്ഠക്ക് മഹത്വം നല്‍കിയത് കൊണ്ടാണ്. ബ്രഹ്മചര്യം എന്നാല്‍ ബ്രഹ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുക
എന്നും സൃഷ്ടികാരണനായ ബ്രഹ്മാവിന്‍റെ ചര്യകളെ അനുകരിക്കുക എന്നതുമാണ് അര്‍ത്ഥം.
ബ്രഹ്മാവിന്‍റെ മഹത്വമെന്തെന്നാല്‍ പുതിയ സൃഷ്ടിനടത്തുവാനായി തപോനിഷ്ഠമായ മനസോടെ
നിമിത്തമായി മാറി എന്നതാണ്. ബ്രഹ്മാവിനെ ആചരിക്കുമ്പോള്‍, പിന്‍തുടരുമ്പോള്‍,
നമുക്കും പുതിയ സൃഷ്ടി നടത്താനാവും. അതായത് നമ്മുടെ ജീവിതത്തേയും മുഴുവന്‍
മനുഷ്യകുലത്തെത്തന്നെയും ഉദ്ധരിക്കുവാനാകും. നമ്മുടെ ഉളളിലുളള മോശമായ സംസ്കാരങ്ങളെ
ഇല്ലാതാക്കി പുതിയ നല്ല സംസ്കാരത്തിന്‍റെ സൃഷ്ടി നടത്താന്‍ ബ്രഹ്മചര്യം നമ്മെ സഹായിക്കുന്നു
ബ്രഹ്മചര്യത്തിന്‍റെ മറ്റൊരു അര്‍ത്ഥം ശുദ്ധി എന്നാണ്. ശരീരം, മനസ്സ് എന്നിവയുടെമേലുളള പൂര്‍ണ്ണ
ശുദ്ധതയാണ് ബ്രഹ്മചര്യം. ശരീരം ശുദ്ധമാക്കാന്‍ ശരീരസ്ഥാനം ചെയ്യുന്നതു പോലെ മനസിനെ
ശുദ്ധമാക്കാന്‍ ഈശ്വരീയജ്ഞാനഗംഗയില്‍ സ്നാനം ചെയ്ത് ഈശ്വരസ്മൃതിയില്‍ മനസ്സിനെ
 
നിലയുറപ്പിച്ച്, സങ്കല്‍പ്പങ്ങളെ മോശമായ ദിശയിലേക്ക് സഞ്ചരിക്കുവാന്‍ വിടാതെ നല്ലദിശയിലേക്ക്
പരിവര്‍ത്തനപ്പെടുത്താന്‍ ബ്രഹ്മചര്യം നമ്മെ സഹായിക്കുന്നു.
കാമവികാരത്തില്‍ മുഴുകാന്‍ വെമ്പുന്ന മനസില്‍ ഈശ്വര ചിന്തയെന്നല്ല, നല്ല യാതൊരു ചിന്തകളും
ഉണരുകയില്ല. അവരുടെ മനസ് സദാ ഇന്ദ്രിയ സുഖവിഷയങ്ങളിലേക്ക് പരക്കം പാഞ്ഞുകൊണ്ടിരിക്കും
അതിനാലാണ് ഭാരതത്തില്‍ വിദ്യാഭ്യാസകാലത്തില്‍ ബ്രഹ്മചര്യം നിഷ്കര്‍ഷിച്ചിരുന്നത്.
ഈശ്വരാനുഭൂതി നേടുന്നതിനും ഈ നിഷ്ഠ അനിവാര്യം തന്നെയാണ്.
അന്നശുദ്ധി
ശബരിമല തീര്‍ത്ഥാടന വ്രതസമയത്ത് വളരെ ശ്രദ്ധകൊടുക്കുന്ന മറ്റൊരു നിഷ്ഠയാണ്
അന്നശുദ്ധി. എന്താണ് അന്നശുദ്ധി അന്ന ശുദ്ധിയുടെ പ്രാധാന്യമെന്താണ്. എന്തുകൊണ്ടാണ്
വ്രതകാലങ്ങളില്‍ നാം സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയതെ ശുദ്ധിയോടെ സ്വന്തം ഗൃദത്തില്‍ പാകം
ചെയ്തതോ ആയ ഭോജനം മാത്രം കഴിക്കുന്നത്?
പണ്ടു കാലങ്ങളില്‍ ഭാരതീയര്‍ വീടുകളിലെ അടുക്കളയ്ക്ക് പുണ്യസ്ഥാനമായാണ്
കണ്ടിരുന്നുത്. അടുക്കളയില്‍ കയറുന്നതിനു മുമ്പ് ശരീരശുദ്ധിയും മനശുദ്ധിയും
വരുത്തുമായിരുന്നു. മന്ത്രോച്ചാരണങ്ങളോടു കൂടിയും അഗ്നിദേവനെ
പ്രസാദിപ്പിച്ചുമായിരുന്നു അടുപ്പില്‍ തീകൊളുത്തിയിരുന്നത്. സന്തോഷത്തോടെയും
സമാധാനത്തോടെയും ശാന്തചിത്തരായി ഈശ്വരന്‍റെ ഓര്‍മ്മയിലാണ് ഭക്ഷണം പാകം
ചെയ്തിരുന്നത്. സ്നേഹത്തോടെ ആയിരുന്നു ഭക്ഷണം പാകം ചെയ്ത് കുടംബാംഗങ്ങള്‍ക്ക്
വിളംബിയിരുന്നത്.
ഇത് എന്തിന് വേണ്ടിയായിരുന്നു ?
നാം കഴിക്കുന്ന .ഭക്ഷണ പാനീയങ്ങള്‍ക്കെല്ലാം നാം പുറത്തേക്ക് വിടുന്ന സംങ്കല്‍പ്പങ്ങളെ
സ്വാംശീകാരിക്കാനുളള കഴിവുണ്ട്. എന്ത് സങ്കല്‍പ്പത്തിലാണോ. ഭക്ഷണം ക്രമപ്പെടുത്തുന്നത്,
അതിനനുസരിച്ച് അത് കഴിക്കുന്നവരുടെ ചിന്തയില്‍ അതിന്‍റെ സ്വാധീനം ചൊലുത്തുന്നു.
.ഭക്ഷണപാനീയങ്ങളില്‍ സങ്കല്‍പ്പം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ഈയിടെ റഷ്യയില്‍ ഒരു
പരീക്ഷണം നടത്തി വളരെ തിരക്കേറിയ ആളുകള്‍ കടന്നു പോവുന്ന വഴിയരികില്‍ വെളളം നിറച്ച രണ്ട്
ഗ്ലാസുകള്‍ പ്രദര്‍ശനത്തിന് വെച്ച് ഒരു ഗ്ലാസിന്‍റെ പുറം .ഭാഗത്ത് ലൗ (സ്നേഹം) എന്നും മറ്റെ
ഗ്ലാസില്‍ ഹേറ്റ് (വെറുപ്പ്) എന്നും എഴുതി ഒട്ടിച്ചു. ഇത് ഈ ലേബല്‍ കണ്ട അനേകം പേരില്‍ നിന്നും
ഉണ്ടായ സങ്കല്‍പ്പത്തിന്‍റെ സ്വാധീനം തിരിച്ചറിയാന്‍ കുറച്ചു സമയത്തിന് ശേഷം ആ ഗ്ലാസിലെ വെളളം
പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ സ്നേഹം എന്നും വെറുപ്പ് എന്നും എഴുതിയ ഗ്ലാസിലെ
വെളളത്തിന്‍റെ ക്രിസ്റ്റല്‍ ഘടനക്ക് രാത്രിയുടെയും പകലിന്‍റെയും വ്യാത്യാസം ഉണ്ടായിരുന്നു.
ഇതില്‍ നിന്ന് നാം മനസിലേക്കണ്ടത് ശുദ്ധമായ അന്നം എന്നാല്‍ നാം കഴിക്കുന്ന അന്നം പുറമേ
കാണുന്ന ശുദ്ധിയോ അല്ലെങ്കില്‍ കേവലം മത്സ്യ മാംസാദികള്‍ ഉപേക്ഷിക്കലോ മാത്രമല്ല മറിച്ച്
പൂര്‍ണ്ണമായ സസ്യാഹാരം ഈശ്വര സ്മൃതിയില്‍ ഉണ്ടാക്കുന്നതിനെയും, കഴിക്കുന്നതിനെയാണ്
അന്നശുദ്ധി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്. ഹിന്ദിയില്‍ ഇങ്ങനെ ഒരു ചൊല്ലുണ്ട്. څچജൈസാ അന്ന്
വൈസാ മന് چچ എങ്ങനെയാണോ അന്നം അതേ പോലെ മനസ് അത്കൊണ്ട് ശുദ്ധമായ സങ്കല്‍പ്പത്താല്‍
ഉണ്ടാക്കപ്പെട്ട അന്നം തീര്‍ച്ചയായും ശുദ്ധമായ സങ്കല്‍പ്പത്തെ രചിക്കാന്‍ സഹായിക്കുന്നു.
 
ശരീര ശുദ്ധി
വ്രതകാലത്ത് അയ്യപ്പ ഭക്തന്‍മാര്‍ ശരീര ശുദ്ധിക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
ശരീരവും മനസും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് അതി രാവിലെ ഉളള സ്നാനം
ഭക്ഷണത്തിനു മുമ്പുളള സ്നാനം എല്ലാം ശ്രേഷ്ഠ ചിന്തകളെ ഉണര്‍ത്താന്‍ സഹായിക്കുന്നു. ശരീര ശുദ്ധി
നമ്മുടെ പോസിറ്റീവ് എനര്‍ജിയെ നിലനിര്‍ത്താന്‍ സഹായിക്കുകയും നമ്മുടെ സൂക്ഷമ ശരീരത്തിലെ
നെഗറ്റീവ് എനര്‍ജിയെ പുറം തളളാനും ജല സ്നാനം സഹായിക്കുന്നു. മാത്രമല്ല ശ്രേഷ്ഠ
ചിന്തകള്‍ ഉണര്‍ത്താന്‍ വേണ്ട ഉണര്‍വ്വുണ്ടാക്കുവാനും ശരീര ശുദ്ധി സഹായകരമാവുന്നു.
 
സംഗശുദ്ധി (കൂട്ടുകെട്ടിലെ ശുദ്ധി)
നല്ല സംഗം നമ്മുടെ ജീവിത നിലവാരത്തെ ഉയര്‍ത്തും. മോശമായ സംഗം നമ്മളെ
താഴ്ത്തും. നാം എപ്പോഴും കൂട്ടുകൂടേണ്ടത് ഉയര്‍ന്ന ശ്രേഷ്ഠ ചിന്താഗതിക്കാരുമായാണ്.
മനസിന്‍റെ മലിനീകരണം ആരംഭിക്കുന്നത് തന്നെ മോശമായ കൂട്ടുകെട്ടില്‍ നിന്നാണ്.
വ്രതകാലത്തും സാധാരണ ജീവിത കാലഘട്ടത്തിലും ശ്രേഷ്ഠ സംഗവുമായി മാത്രം
സമ്പര്‍ക്കത്തില്‍ വരാന്‍ ശ്രദ്ധിക്കണം. മോശ സ്വഭാവ സംസ്കാരമുളള ആളുകളുമായുളള സമ്പര്‍ക്കം
നമ്മളില്‍ മോശമായത് വരുത്തുമെന്ന് നാം തിരിച്ചറിയണം. സംഘശുദ്ധി ശ്രേഷ്ഠ ചിന്തകളെ
ഉദ്ദ്വീപിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നു.
മൗനവ്രതം
മൗനവ്രതം എന്നാല്‍ കേവലം ശബ്ദിക്കാതിരിക്കുക എന്നു മാത്രമല്ല അര്‍ത്ഥമാക്കുന്നത്
മറിച്ച് നിശബ്ദമായി ഇരുന്നുകൊണ്ടും അനേക പ്രകാരത്തിലുളള നെഗറ്റീവ് ചിന്തളെ മനസില്‍
ഉത്ഭവിക്കുന്നതിന് മുമ്പ് അതിനെ നിര്‍ത്തുകയും വ്യര്‍ത്ഥമായ ചിന്തകളെ നിന്നും സമര്‍ത്ഥത്തിലേക്ക്
പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് മൗന വ്രതം. ശ്രേഷ്ഠ ജീവിതം നയിക്കുന്ന
ആള്‍ക്ക് മൗന വ്രതം അത്യന്താപേക്ഷിതമാണ്. ഇതറിഞ്ഞിരുന്നതിനാലാണ് പല മഹാന്‍മാരും
അവരുടെ ജീവിതത്തില്‍ ഇടക്കിടെ മൗനവ്രതം അനുഷ്ഠിച്ചിരുന്നത്. പൂര്‍ണ്ണമായും ഈ ഒരു
അവസ്ഥ പ്രാപ്തമാക്കണമെങ്കില്‍ രാജയോഗം എന്ന വിദ്യയിലൂടെ ഏത് സാധാരണക്കാരനും
സാധ്യമാവും.
 
പ്രാര്‍ത്ഥന
 
പ്രാണന്‍റെ നഷ്ടപ്പെട്ടു പോയ ഗുണങ്ങളും ശക്തികളും വിണ്ടെടുക്കുന്നതിനു വേണ്ടിയുളള
അപേക്ഷിക്കലാണ് പ്രാര്‍ത്ഥന. ഇവിടെ പ്രാണന്‍ പ്രാണേശരനോടാണ് അപേക്ഷിക്കുന്നത്. ആത്മാവ്
പരമാത്മാവിനോടാണ് ആവശ്യപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയുടെ വിധി എന്നത് ഞാന്‍
ഈ നശിക്കുന്ന ശരീരം അല്ലെന്നും ആത്മാവാണെന്നും മനസിലാക്കി, ഈ ആത്മ ബോധത്തിലൂടെ
ആത്മാവിന്‍റെ പിതാവായ പരമാത്മാവിനെ മനസുകൊണ്ടും ബുദ്ധികൊണ്ടുും
ഓര്‍മിക്കുന്നതാണ്. ഈ അതിപ്രാചീന പ്രാര്‍ത്ഥനാ രീതിയെ രാജയോഗം എന്നു
വിളിക്കുന്നു. പ്രാര്‍ത്ഥന രീതി ഏതായിരുന്നാലും ലക്ഷ്യം പൂര്‍ണമായും ശ്രേഷ്ഠ ചിന്തകളില്‍
അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സഹായിക്കുക എന്നതാണ്.
വ്രതവും വ്രതകാല നിഷ്ഠകളും പാലിക്കുക വഴി ശിഷ്ട ജീവിതം പുതിയ ശ്രേഷ്ട
സംസ്കാരത്തിലേക്ക് നമ്മെ കൈ പിടിച്ച് ഉയര്‍ത്താനാണ് ഈ ശബരിമല തീര്‍ത്ഥാനടത്തിലെ
ഓരോ ആചാരങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. അതിന്‍റെ അന്ത:സത്തയെ മനസ്സിലാക്കാതെ
അനുഷ്ഠിക്കുക മാത്രം ചെയ്യുകയും, വ്രതകാലം കഴിഞ്ഞാല്‍ പഴയ സംസ്കാരത്തിലേക്ക്
പൂര്‍ണമായും പോവുകയും ചെയ്യുമ്പോള്‍ നാം പതിനെട്ട് പടിക്ക് മുകളില്‍ അയ്യപ്പനെ
ദര്‍ശിക്കുമ്പോള്‍ കിട്ടിയ ആനന്ദവും സുഖവും ശാന്തിയുമെല്ലാം ജീവിതത്തിലേക്ക് ഒരംശം
പോലും പകര്‍ത്താന്‍ കഴിയാതെ വന്നാല്‍ പുണ്യസ്ഥാനമായ ശബരിമലയെയും ശ്രീ അയ്യപ്പ
സ്വാമിയുടെയും മഹത്വത്തെ എങ്ങനെ സംരക്ഷിക്കാനാവും.
 
ജ്ഞാന ചിന്തനം
 
ശ്രേഷ്ട ചിന്തകള്‍ ഉല്‍ഭവിപ്പിക്കാനുളള യഥാര്‍ത്ഥ വിധിയാണ് ജ്ഞാന ചിന്തനം.
എങ്ങനെയാണോ ശരീരത്തിന് നാം മൂന്ന് നേരം ഭക്ഷണ പാനീയങ്ങള്‍ നല്‍കി അതിന്‍റെ ആരോഗ്യം
നിലനിര്‍ത്തുന്നതും അത് പോലെ മനസിന്‍റെ അഥവാ ആത്മാവിന്‍റെ ഭോജനമാണ് ഈശ്വരീയ
ജ്ഞാനം. ഈ ഭക്ഷണം ദിവസവും നാം നല്‍കിയില്ലെങ്കില്‍ മനസിന്‍റെ യഥാര്‍ത്ഥ ആരോഗ്യം
നഷ്ടമാവും. സന്തോഷവും സമാധാനപരവുമായ ഒരു ജീവിതമാണ് നാം ആഗ്രഹിക്കുന്നത്
എങ്കില്‍ നാം തീര്‍ച്ചയായും ഈശ്വരീയ ജ്ഞാനത്തിന്‍റെ ചിന്തനം ചെയ്തേ മതിയാവൂ.
കലിയുഗത്തിന്‍റെ അന്ധകാരത്തിന് (ദേഹബോധത്തിന്) അടിമപ്പെട്ട് മനുഷ്യര്‍ പരസ്പരം ദുഖം
മാത്രം നല്‍കുന്ന ഈ സമയത്ത് ഈശ്വരീയ ജ്ഞാനത്തിന് മാത്രമേ നമ്മെ ദുഖത്തില്‍ നിന്ന് രക്ഷ
നേടാന്‍ സാധിക്കൂ. ഇന്ന് ഭൗതികമായ സുഖസൗകര്യങ്ങള്‍ക്കോ നാം കഴിക്കുന്ന ആഹാരങ്ങള്‍ക്കോ,
ആഹാരങ്ങളുടെ ലഭ്യതക്കോ വലിയൊരു ബുദ്ധിമുട്ട് ഇല്ലാതിരുന്നിട്ടും മനുഷ്യര്‍ ദാഹിച്ചു
കൊണ്ടിരിക്കുകയാണ്. സത്യമായ സ്നേഹം, സത്യമായ ശാന്തി, സമാധാനം എന്നിവക്ക് വേണ്ടി. ഇത്
കേവലം ഭൗതികതയുടെ സുഖസൗകര്യങ്ങളിലൂടെ കിട്ടുമെന്ന് കരുതി നാം വൃഥാ
പരിശ്രമിക്കുകയാണ്. ശ്രേഷ്ഠ ജ്ഞാനത്തിന്‍റെ ചിന്തനയിലൂടെ മാത്രമേ സത്യമായ സന്തോഷം മനസിന്
അനുഭവിക്കാന്‍ സാധിക്കൂ. കാരണം ആത്മാവിന്‍റെ ഭോജനം സത്യമായ ജ്ഞാനം മാത്രമാണ്.
 
ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ലോകത്തിന് സൗജന്യമായി
പ്രദാനം ചെയ്യുന്നതും ഈശ്വരീയ ജ്ഞാനമാണ്. ഈ ജ്ഞാന സമ്പാദനത്തിലൂടെ അനേക ലക്ഷം
ജനങ്ങള്‍ കുടുംബജീവിതം നയിച്ചുകൊണ്ടും ഈ ഈശ്വരീയ ജ്ഞാനം ശ്രവിച്ച് ജീവിതത്തില്‍
സത്യമായ ശാന്തിയെ അനുഭവിച്ചുകൊണ്ട് മനോഹരമാക്കി മാറ്റുന്നു.
 
നെയ്തേങ്ങ
 
ശബരിമല തീര്‍ത്ഥാനത്തിലെ ഏറ്റവും ആദ്ധ്യാത്മികമായ രഹസ്യം അടങ്ങിയ
ഒരാചാരമാണ് നെയ്തേങ്ങ. ഇതിന്‍റെ മഹത്വവും രഹസ്യവും അറിഞ്ഞ് കഴിഞ്ഞാല്‍ തന്നെ
തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യം പകുതി നേടാന്‍ കഴിയും.
 
മൂന്ന് കണ്ണുകളോട് കൂടിയതാണ് നാളികേരം. ഭാരതത്തിലെ അനുഷ്ഠാനങ്ങളും
നാളികേരവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉളളത്. നാളികേരമുടച്ചാല്‍ വിഘ്നം
ഇല്ലാതാവും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഏത് നാളികേരം ഉടയുമ്പോഴാണ്
നമ്മുടെ ഉളളിലെ വിഘ്നങ്ങള്‍ ഇല്ലാതാവുക എന്നത് ഈ നെയ്തേങ്ങയുടെ അദ്ധ്യാത്മിക രഹസ്യം
അറിയുമ്പോള്‍ മനസിലാകും. ഇന്ന് അനേക പ്രകാരത്തിലുളള പ്ലാസ്റ്റികും അല്ലാത്തവയുമായ ഡബ്ബകള്‍
കിട്ടുന്നു എന്നിട്ടും എന്തിനാണ് ഇന്നും നാളികേരത്തിന്‍റെ ഉളളില്‍ നെയ് നിറച്ച് അയ്യപ്പനെ അഭിഷേകം
ചെയ്യാന്‍ കൊണ്ടു പോകുന്നത്. മൂന്ന് കണ്ണുകളുളള നാളികേരത്തിന്‍റെ ഒരു കണ്ണ് തുറന്ന് അതിലെ
വെളളം പൂര്‍ണ്ണമായും പുറത്ത് കളഞ്ഞ് അയ്യപ്പന് അര്‍പ്പികാനുളള നെയ്യ് ഗുരുവിന്‍റെ കയ്യില്‍ നിന്നും
വാങ്ങി ശരണം വിളികളോടെ അതിലേക്ക് ഒഴിച്ച് യാത്രാ വേളകളില്‍ അത്
നഷ്ടപ്പെടാതിരിക്കാന്‍ ഒരു കോര്‍ക്കിട്ട് ഭദ്രമായി അടക്കുന്നു. ഇങ്ങനെ നെയ്യ് തേങ്ങയില്‍
നിറക്കുന്നതോട് കൂടി ശബരിമല തീര്‍ത്ഥാടന യാത്രക്ക് തുടക്കമാവുന്നു. ശബരിമലയില്‍ എത്തി
18 പടികളും പിന്നിട്ട് മുകളില്‍ വസിക്കുന്ന ശ്രീ അയ്യപ്പനെ ദര്‍ശിച്ചതിന് ശേഷം നാളികേരത്തിനകത്തെ നെയ്യ്
ശ്രീ അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നു. ഈ ആചരണത്തിന്‍റെ ആദ്ധ്യാത്മിക
രഹസ്യം താഴെ സൂചിപ്പിക്കുന്നു.
ഇവിടെ നാളികേരത്തിന്‍റെ പുറം തോടിനെ മനുഷ്യന്‍റെ ശരീര ബോധത്തെയും
നാളികേരത്തിലെ മൂന്ന് കണ്ണുകളില്‍ രണ്ടെണ്ണം ഭൗതിക കാഴ്ച നല്‍കുന്ന കണ്ണുകളായും മൂന്നാമത്തെത്
ആന്തരിക കാഴ്ച നല്‍കുന്ന ആത്മ നേത്രത്തെയും സൂചിപ്പിക്കുന്നു. സത്യമായ ജ്ഞാനം
ആര്‍ജ്ജിക്കണമെങ്കില്‍ ഇത് വരെ താന്‍ കേട്ടതും അറിഞ്ഞുതുമായ അറിവുകളെയും
അനുമാനങ്ങളെയും പുറത്തേക്ക് കളയണം. ഇതിന്‍റെ പ്രതീകമായാണ് നാളികേരത്തിലെ വെളളം
ആദ്യം ഒഴിവാക്കയിതിന് ശേഷമാണ് നെയ്യ് നിറക്കുന്നത്. തുറന്ന മൂന്നാമത്തെ
കണ്ണിലൂടെയാണ് നെയ്യ് ഒഴിക്കുന്നത് അര്‍ത്ഥം ഗുരുവിന്‍റെ മുഖത്തിലൂടെ കേള്‍ക്കുന്ന ജ്ഞാനം
മനസും ബുദ്ധിയും അടങ്ങുന്ന കണ്ണിലൂടെ അഥവാ ആത്മാവിലാണ് പതിയുന്നത്. ശാന്തമായ
ജീവിതയാത്രക്ക് (തീര്‍ത്ഥാടനത്തിന്) ഈ ശ്രേഷ്ഠമായ ജ്ഞാന സമ്പാദ്യം
ഉപയോഗപ്പെടുത്തുകയും തീര്‍ത്ഥാടനാവസാനം( ജീവിതാവസാനം വരെ) അതിനെ
സൂക്ഷിക്കുകയും അവസാനം എപ്പോഴാണോ ഞാന്‍ ദേഹമാണെന്ന ബോധം ഈശ്വരസ്മൃതിയില്‍
 
ഉടച്ച് ഇല്ലാതാക്കി നെയ്യാകുന്ന ആത്മാവിനെ ഈശ്വരനില്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് അപ്പോള്‍
ഈ ജീവിതയാത്ര പൂര്‍ത്തിയാകുന്നു.
എന്താണ് ത്രിനേത്രം എന്നും ജ്ഞാന നേത്രം എന്നും എന്നൊക്കെ പറയുന്നത് ഇതിലേക്ക്
അല്‍പം ശ്രദ്ധകൊടുക്കേണ്ടതുണ്ട്.
ഇത് വായിക്കുന്ന നിങ്ങള്‍ സ്വയം ഞാന്‍ ആരാണ് എന്ന ചോദ്യം
ചോദിക്കുമ്പോള്‍ എന്ത് ഉത്തരമാണ് നല്‍കാനാവുക. സ്വയം ഞാനാരാണ്. ദിവസവും
അനേകം പ്രാവശ്യം നമ്മള്‍ രണ്ട് പദങ്ങള്‍ ഉപയേഗിക്കാറുണ്ട് ഒന്ന് ڇഞാന്‍ڈ എന്നും രണ്ട് ڈഎന്‍റേത് ڈ
എന്നും. എന്‍റെ എന്ന പദത്തിന്‍റെ അര്‍ത്ഥം നിര്‍വചിക്കുകയാണെങ്കില്‍ ڇഞാനല്ലാത്തതും എന്നാല്‍ എനിക്ക്
അവകാശപ്പെട്ടതുമായ വസ്തു, വ്യക്തികളെ എന്‍റെ എന്ന് പറയാം ڈ ഉദാഹരണത്തിന് എന്‍റെ അമ്മ എന്‍റെ
വീട്…..എന്‍റെ കാര്‍ എന്‍റെ മൊബൈല്‍ എന്‍റെ വസ്ത്രം………….ഇതിനെല്ലാം എനിക്ക്
അവകാശമുണ്ടെങ്കിലും അതിലൊന്നും ഞാനില്ല. ഇതേ പോലേയാണ് ശരീരവും ശരീരത്തിലെ
ഓരോ അവയവങ്ങളെയും എന്‍റെ എന്നാണ് പറയാറുള്ളത്. ഞാന്‍ എന്ന് പറയുന്ന ഒരവയവവും
നമ്മുടെ ശരീരത്തില്‍ കാണാന്‍ കഴിയില്ല. എന്‍റെ കൈ, എന്‍റെ കാല്‍, എന്‍റെ രക്തം, എന്‍റെ കണ്ണ്, എന്‍റെ
ഹൃദയം……ഇവിടെ സ്പഷ്ടമാണ് ഞാന്‍ ഇല്ലാത്ത എന്‍റെ എന്ന് നാമകരണം ചെയ്യുന്ന
വസ്തുക്കളാണ് ശരീരം. അപ്പോള്‍ ഈ ശരീരത്തിന്‍റെ ഉളളില്‍ ഇരുന്ന് ഞാന്‍ എന്ന് പറയുന്നത്
ആരാണ്? ഈ കണ്ണിലൂടെ ഞാന്‍ കണ്ടു, ചെവിയിലൂടെ ഞാന്‍ കേട്ടു, വായിലൂടെ ഞാന്‍
സംസാരിച്ചു….. ഈ ഞാന്‍ ആരാണ്?
പഞ്ചതത്വ നിര്‍മിതമായ നശ്വരമായ ശരീരമല്ല ഞാന്‍. ഈ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന,
കര്‍മ്മം ചെയ്യിപ്പിക്കുന്ന അവിനാശിയായ, മരണമില്ലാത്ത, നശിക്കാത്ത ഊര്‍ജ്ജകണമാണ് ഞാന്‍.
ഭാരതീയര്‍ ഇതിനെ ആത്മാവ് എന്ന് വിളിക്കുന്നു. ആത്മാവിന്‍റെ രൂപം ഈ ഭൗതികമായ കണ്ണുകള്‍
കൊണ്ട് കാണാന്‍ കഴിയാത്തത്ര അതി സൂക്ഷമമായ ഒരു പ്രകാശ ബിന്ദുവാണ്. ശിരസില്‍ ഇരു
പുരികങ്ങള്‍ക്കുമിടയില്‍ തലച്ചോറിനകത്ത് വസിക്കുന്ന ഞാന്‍ ആത്മാവാണെന്ന ബോധം പൂര്‍വ്വ
ഭാരതീയര്‍ക്കു ഉണ്ടായിരുന്നു. ഇതിന്‍റെ സ്മൃതിക്കായാണ് ഭാരതീയര്‍ ഇന്നും
നെറ്റിത്തടത്തിലെ ഇരു പുരികങ്ങള്‍ക്കുമിടയില്‍ പൊട്ടു വെച്ച് അലങ്കരിക്കുന്നതും ക്ഷേത്രങ്ങളില്‍
നിന്നും ലഭിക്കുന്ന പ്രസാദം നാം ഈ പവിത്രമായ സ്ഥലത്ത് തൊടുന്നതും. ആത്മാവ്
ശരീരത്തിലിരിക്കുമ്പോള്‍ ഈ കണ്ണിലൂടെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും
ചെയ്യും. ആത്മാവ് ഈ ശരീരത്തില്‍ നിന്ന് പോയി കഴിഞ്ഞാല്‍ ഈ ശരീരം നിശ്ചലമാകുന്നു.
അഥവാ ശവമാകുന്നു. എല്ലാ കര്‍മ്മങ്ങളും ചെയ്യിപ്പിക്കുന്ന നിയന്ത്രിതാവായ ആത്മാവ് ഈ
ശരീരത്തെ ഉപേക്ഷിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ആത്മാവിന്
മരണമില്ല. ഒരു ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ചു മറ്റൊന്നു സ്വീകരിക്കുന്ന ഒന്നിനെയാണ്
മരണം എന്ന് പറയുന്നത്. ആത്മാവ് ഉപേക്ഷിച്ച പഞ്ചതത്ത്വ നിര്‍മിതമായ ശരീരം വീണ്ടും
പഞ്ചതത്വങ്ങളിലേക്ക് തന്നെ പോകുന്നു. അതിനാല്‍ ഞാന്‍ ആത്മാവാണെന്ന അറിവ് സിദ്ധിച്ച ഒരു
ആത്മജ്ഞാനിക്ക് ഒരിക്കലും മരണമില്ല, മരണഭയവും.
 
ശബരിമല തീര്‍ത്ഥാനടത്തിലെ നെയ്തേങ്ങാ ആചാരം മനുഷ്യനെ ആത്മബോധത്തിന്‍റെ മൂന്നാം
കണ്ണു തുറക്കുന്നതിന്‍റെയും ഈശ്വരീയ ജ്ഞാനം ആത്മാവില്‍ നിറക്കുന്നതിനെയും പ്രാധാന്യത്തെ
കാണിക്കുന്നു.
 
ഇരുമുടിക്കെട്ട്
 
ശബരിമല തീര്‍ത്ഥാടന വേളയിലെ ഇരുമുടിക്കെട്ടിന്‍റെ അദ്ധ്യാത്മിക രഹസ്യവും അര്‍ത്ഥവും
ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണ്.
ഭാരതീയ ദര്‍ശനപ്രകാരം ഒരു മനുഷ്യന്‍ തന്‍റെ ഭൗതിക ജീവിതത്തേക്കാള്‍ ഉപരിയായാണ്
ആത്മീയ ജീവിതത്തെ കണ്ടിരുന്നതും അനുഷ്ടിച്ചിരുന്നതും. ഈശ്വരനുളളത് തനിക്കുളളതില്‍
നിന്നും മാറ്റി വെച്ച് കൊണ്ടുളള ഒരു ജീവിത രീതിയായിരുന്നു അന്നുണ്ടായിരുന്നത്.
ഓരോ ഭാരതീയനും ആത്മീയതയില്‍ അധിഷ്ടിതമായ ജീവിതം നയിക്കുന്നതിന്‍റെ എത്രയോ
താഴെയായാണ് തന്‍റെ ഭൗതിക ജീവിതത്തിന്‍റെ പ്രസക്തി എന്ന് ആദര്‍ശം ലോകത്തിന് കാഴ്ച
വെച്ചതിന്‍റെ പ്രതീകമാണ് ഇരുമുടിക്കെട്ട്.
 
ഇന്നു നാം നയിക്കുന്ന ക്രമമല്ലാത്ത ജീവിത രീതിയില്‍ നിന്നും നാം
അനുഭവിക്കേണ്ടി വരുന്ന ടെന്‍ഷന്‍, ഭയം, നിരാശ, ദുഖം എല്ലാത്തിനും കാരണം നാം
ഈശ്വരനുമായി ജീവിതം പങ്കു വെക്കാത്തതിനാലാണ്. ജീവിതത്തില്‍ എന്താണ് എന്‍റെ
സമ്പാദ്യം, എനിക്ക് ജീവിതത്തില്‍ ആദ്യം വേണ്ടത് എന്താണ്? എന്ന നിശ്ചയിമില്ലാതെ എല്ലാം
ഭൗതികതയിലൂടെ നേടാം എന്ന മിഥ്യാ ധാരണയിലൂടെ ജീവിതം നയിക്കുന്ന നമ്മോട്
ڇഇരുമുടിക്കെട്ട്ڈപറയുന്ന അദ്ധ്യാത്മിക രഹസ്യം എന്താണ്?
 
മുന്‍മുടി ഭഗവാനുളളതും പിന്‍മുടി ഭക്തനുള്ളതും എന്നാണ് പറയുന്നത്.
മുന്‍മുടിയുടെ ഭാഗം കൂടുതലും, (അര്‍ത്ഥം ഭഗവാനുളളത് കൂടുതലും) കുറവുള്ള
പിന്‍മുടി തനിക്കുളളതും. ഇത് കേവലം ശബരിമല തീര്‍ത്ഥാടനവേളയില്‍ മാത്രം പാലിക്കേണ്ട ഒരു
കാര്യമല്ല. മറിച്ച് ജീവിതമാകുന്ന യാത്രയില്‍ മുന്‍മുടി അര്‍ത്ഥം ഭഗവാനുളളത് അത്
സമ്പത്തിലൂടെ ആയാലും പ്രവൃത്തിയിലൂടെ ആയാലും ചിന്തയിലൂടെ ആയാലും അതെല്ലാം
ഈശ്വരീയ കാര്യത്തില്‍ അര്‍പ്പിച്ചതിന് ശേഷം ബാക്കി വരുന്നവ തന്‍റെ ഭൗതിക കാര്യത്തില്‍
ഉപയോഗിക്കുക. ആര് ഈ ഈശ്വരീയ നിയമം പാലിക്കുന്നുവോ അവര്‍ക്ക് സന്തോഷവും
സമാധാനവും സമൃദ്ധിയും എല്ലാം ഉണ്ടാവും. ജീവിത നിയമത്തിലെ വലിയ തത്വമാണ്
ഇവിടെ ഇരുമുടിക്കെട്ടിലൂടെ നമുക്ക് സ്പഷ്ടമാക്കി തരുന്നത്. ഈശ്വരനുമായി പങ്കു
വെക്കുന്നതിലൂടെ തന്‍റെ സര്‍വ്വ ഭൗതിക ഉത്തരവാദിത്വും ഭഗവാനെ ഏല്‍പ്പിക്കുകയാണ്.
ഇതിലൂടെ നേടുന്നതോ സന്തോഷപ്രദമായ ഒരു ജീവിതവും.
കലിയുഗാന്ത്യത്തില്‍ മനുഷ്യരുടെ എല്ലാ പ്രവര്‍ത്തികളും വികര്‍മ്മങ്ങള്‍ക്ക് ഹേതുവാകുമ്പോള്‍
അതില്‍ നിന്നു രക്ഷ നേടാനുളള ഏക മാര്‍ഗ്ഗം ഭഗവാന്‍റെ കാര്യത്തിന് തന്‍റെ ജീവിതത്തില്‍
മുന്‍തൂക്കം കൊടുക്കുകയും മനസു കൊണ്ടും, ശരീരം കൊണ്ടും ധനം കൊണ്ടും അതില്‍
പങ്കാളിയാകുകയും ചെയ്യുക എന്നത് മാത്രമാണ്.
 
കറുപ്പ് വസ്ത്രം
 
ശബരിമല തീര്‍ത്ഥാടനത്തിലെ മറ്റൊരു സവിശേഷമായ ആചാര രീതിയാണ് കറുപ്പ്
വസ്ത്രം അണിയുക എന്നത്.
കറുപ്പ് നാം ഇപ്പോള്‍ വസിക്കുന്ന കലിയുഗത്തിന്‍റെ പ്രതീകമാണ്. സത്യയുഗം,
ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളാണ് ഉളളത്. നാല്
യുഗങ്ങള്‍ ചേര്‍ന്നതിനെയാണ് ഒരു കല്‍പം എന്ന് പറയുന്നത്. കല്‍പാന്ത്യമായ കലിയുഗത്തില്‍
മനുഷ്യന്‍ അജ്ഞാന അന്ധകാരത്തില്‍ വസിക്കുകയും കാമ, ക്രോധ, ലോഭ മോഹ, അഹങ്കാരങ്ങളില്‍ വശപ്പെട്ട്
പൂര്‍ണ്ണമായ ദേഹബോധത്തില്‍ (ഞാന്‍ ശരീരമാണെന്നുളള ബോധത്തില്‍) ജീവിക്കുകയും
തത്ഫലമായി അശാന്തി, നിരാശ, ഭയം, സ്വാര്‍ത്ഥത , വെറുപ്പ്, തുടങ്ങിയവക്ക് മനുഷ്യര്‍
വശീഭൂതരാകുന്നത് കൊണ്ടാണ് കലിയുഗത്തെ കറുപ്പായി കാണിച്ചിരിക്കുന്നത്. സത്യമായ
അറിവ് തീര്‍ത്തും മനുഷ്യരില്‍ ഇല്ലാതിരിക്കുന്ന സമയമായതുകൊണ്ടാണ് അജ്ഞാനത്തിന്‍റെ
അന്ധകാരം എന്ന് കലിയുഗത്തെ വിശേഷിപ്പിക്കുന്നത്. ഈ അജ്ഞാന അന്ധകാരത്തിലാണ് ഞാന്‍
ജീവിക്കുന്നത് എന്നും ഈ അറിവില്ലാത്ത അവസ്ഥയില്‍ നിന്നും ഞാന്‍ ഒരുപാട്
പഠിക്കാനുണ്ടെന്നും, ഒരുപാട് ഉയരാനുണ്ടെന്നും ഇപ്പോള്‍ ഈ ലോകത്തിന്‍റെ അന്ധകാരത്തിന്
കാരണം തന്‍റെ ആധ്യാത്മിക അറിവ് ഇല്ലായ്മ കാരണമാണെന്നുമുളള സ്വയം ഏറ്റെടുക്കലിന്‍റെ
പ്രതീകമാണ് കറുപ്പ് വസ്ത്രം ധരിക്കല്‍. ലോകം നന്നാവാനുളള ആദ്യ പടി സ്വയം നന്നാവുക എന്ന
വലിയ സിദ്ധാന്തമാണ് കറുപ്പ് വസ്ത്രം അണിയുന്ന ആചരണത്തിലൂടെ ലോകത്തെ കാണിച്ച്
കൊടുക്കുന്നത്.
ഇരുട്ട് എന്നാല്‍ വെളിച്ചത്തിന്‍റെ അഭാവമാണ്. ജ്ഞാനമാകുന്ന വെളിച്ചത്തിന് വേണ്ടി
ഇരുട്ടില്‍ തപ്പുന്ന നമുക്ക് പുതിയ വെളിച്ചത്തിലേക്ക് വരാന്‍ സമയമായി, അജ്ഞാന നിദ്രയില്‍ നിന്ന്
എഴുന്നേല്‍ക്കാന്‍ സമയമായി. ഇതിന് ഇത്രയേ വേണ്ടു നാം ആചരിക്കുന്ന അനുഷ്ടാനങ്ങളിലെ
പൊരുളിനെ അറിയുക, ആ പൊരുള്‍ നിങ്ങളുടെ മനസിന്‍റെ അന്ധകാരത്തെ ദൂരെ അകറ്റും..
 
മുദ്രമാല
 
മുദ്ര എന്നാല്‍ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു. മാനവന്‍റെ ജീവിതത്തില്‍ ഉയര്‍ച്ച വേണമെങ്കില്‍
ശ്രേഷ്ഠമായ ലക്ഷ്യം വേണം. ലക്ഷ്യം ഇല്ലാത്ത യാത്ര പോലെയാണ് ഇപ്പോള്‍ നമ്മുടെ
ജീവിതം. സൂര്യനുദിക്കുന്നു അസ്തമിക്കുന്നു ഇതിനിടയില്‍ നാം എന്തൊക്കെയോ ചെയ്യുന്നു.
കുറച്ച് സുഖം കുറേ ദുഖങ്ങളും അനുഭവിക്കുന്നു.
 
എന്താണ് നമ്മുടെ ജീവിത ലക്ഷ്യം. താത്കാലികമായ ലക്ഷ്യം നമുക്ക്
ഉണ്ടായേക്കാം അത് പലതാകാം. എന്നാല്‍ സമ്പൂര്‍ണ്ണ സംതൃപ്തിയും ഇനി നേടാനൊന്നു മില്ല
എന്ന തോന്നലും, അപാരമായ സന്തോഷവും നല്‍കുന്നത് യാതൊന്നാണോ അതാണ് യഥാര്‍ത്ഥ
ലക്ഷ്യം.
നേരത്തെ സൂചിപ്പിച്ചത് പോലെ കലിയുഗം ഒരു കല്‍പ്പത്തിന്‍റെ അവസാനയുഗമാണ്.
 
കലിയുഗം സത്യയുഗം, ദ്വാപരയുഗം ത്രേതായുഗം
 
എങ്ങനെയാണോ ഒരു ദിവസത്തെ നാലാക്കി ഭാഗിച്ചാല്‍ പ്രഭാതം, ഉച്ചസമയം,
വൈകുന്നേരം, രാത്രി എന്നിങ്ങനെ ലഭിക്കും. ഈ രാത്രി മാറുന്നത് മറ്റൊരു പ്രഭാതത്തോട്
കൂടിയാണ്.ഇതേ പോലെയാണ് കല്‍പത്തിന്‍റെ അവസാനമായ കലിയുഗം (രാത്രി). ഇത്
വീണ്ടും സത്യയുഗമാകുന്ന ഒരു പ്രഭാതത്തിലേക്ക് വഴിമാറുന്നു. ഈ സൃഷ്ടി ഒരു വലിയ
പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പോകുന്ന സമയമാണ് കലിയുഗത്തിന്‍റെ അന്ത്യം. ദേഹബോധത്തില്‍
വസിക്കുന്ന നരനെ സത്യയുഗമാകുന്ന സ്വര്‍ഗ്ഗത്തിന്‍റെ അധികാരിയായ നാരായണനാക്കി മാറ്റുന്ന,
നാരിയെ ലക്ഷമിയാക്കി മാറ്റുന്ന ശ്രേഷ്ഠ സമയം കൂടിയാണ് കലിയുഗാന്ത്യം.
 
ഇവിടെയാണ് നാം അണിയുന്ന മുദ്രയുടെ പ്രാധാന്യം മനസിലാകേണ്ടത്.
കലിയുഗ വരദനായ ശ്രീ അയ്യപ്പന് സമാനമാകാനുളള, എന്നിലുളള ദേവത്വത്തെ തിരിച്ചറിഞ്ഞ് നരനില്‍
നിന്നും നാരായണനായി മാറാനുളള, നാരിയില്‍ നിന്നും ലക്ഷമിയായി മാറാനുളള ഈ
ശ്രേഷ്ഠ ലക്ഷ്യത്തെ സ്വീകരിക്കുമ്പോഴാണ് ഒരു മാനവന്‍റെ ജീവിതം പൂര്‍ണതയിലെത്തുന്നത്.
ഈ ശ്രേഷ്ഠ ലക്ഷ്യം പ്രാപ്തമാക്കാന്‍ രാജയോഗ പരിശീലനം നമ്മെ സഹായിക്കുന്നു.
 
പതിനെട്ട് പടികള്‍
 
പടികള്‍ ഉയര്‍ച്ചയുടെയും താഴ്ചയുടെയും സൂചകങ്ങളാണ്. മനുഷ്യന്‍റെ ഉന്നത
സംസ്കാരമായ ദേവീദേവതാ ധര്‍മ്മത്തിന്‍റെ ചരിത്രം പറയാനുളളത് ഭാരതത്തിന്
മാത്രമാണ്. ഇത്രയും ശ്രേഷ്ടമായ സംസ്കാരം ഉണ്ടായിരുന്ന ഭാരതീയര്‍ക്ക,് ഇത്രയും
സമ്പത്തുണ്ടായിരുന്ന ഭാരതീയര്‍ക്ക് അതിന്‍റെ കാലചക്രപടവുകള്‍ പിന്നിട്ടപ്പോള്‍
ദാരിദ്രത്തിന്‍റെയും അശാന്തിയുടെയും അസംതൃപ്തിയുടെയും കഥയാണ് പറയാനുളളത്.
 
എങ്ങനെയാണ് ഈ ശ്രേഷ്ഠമായ സനാതന ധര്‍മ്മത്തില്‍ നിന്നും നാം ധര്‍മ്മഭ്രഷ്ടരായത്.
ആരാണ് നമ്മെ ഇങ്ങനെ ആക്കി തീര്‍ത്തത്.
ഓരോ ഭക്തനും 41 ദിവസത്തെ വ്രതമെടുക്കുന്നത് പൊന്നു പതിനെട്ടാംപടി കയറി
അയ്യപ്പനെ ദര്‍ശിക്കാനാണ്. വ്രതമെടുത്തവര്‍ക്ക് മാത്രമേ പതിനെട്ട് പടികളിലൂടെ പ്രവേശനമുളളു.
ഇങ്ങനെ വ്രതമെടുത്തു പോവുമ്പോള്‍ തന്നെ പതിനെട്ട് പടിയുടെ പ്രാധാന്യവും അതിന്‍റെ
ആദ്യാത്മക രഹസ്യം അതിപ്രാധാന്യമാണെന്ന് സൂചിപ്പിക്കുന്നു.
 
ഇവിടെ ഭൗതികമായ പടവുകള്‍ ആത്മീയ തലത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍
ഭാരതീയരുടെ ഉയര്‍ച്ചയെയും ഉയര്‍ന്ന സംസ്കൃതിയില്‍ നിന്നും ഇന്ന് എത്തി നില്‍ക്കുന്ന
മൂല്യച്യുതിയുടെ താഴ്ന്ന നിലയെയും കാണിക്കുന്നു. പതിനെട്ടു പടികളുടെ എണ്ണത്തിന്
വ്യക്തമായ അര്‍ത്ഥം സൂചിപ്പികുന്നു. നാം ദിനംപ്രതി ഒരുപാടു പടികള്‍ കയറുകയും
ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഇവിടെ 18 പടവുകളുടെ സൂക്ഷമമായ 18 കാര്യങ്ങളെയാണ്
സൂചിപ്പിക്കുന്നത്.
 
സത്യ ത്രേതായുഗത്തില്‍ ഭാരതീയര്‍ ജീവിച്ചിരുന്നത് പൂര്‍ണ്ണമായും ആത്മ
ബോധത്തിലായിരുന്നു. അവിടെ ദേഹബോധത്തിന്‍റെ അംശം പേലും ഇല്ലാത്തിനാല്‍ പതിനാറ്
കലാ സമ്പൂര്‍ണരായി, അഹിംസയെ പരമോധര്‍മമായി സ്വീകരിച്ചിരുന്ന അവര്‍ അത്യന്തം
സുഖത്തിലും സുഖത്തിലും സമ്പല്‍സമൃദ്ധിയിലുമാണ് ജീവിച്ചിരുന്നത്. ഈ രണ്ട്
യുഗങ്ങളെയാണ് സ്വര്‍ഗ്ഗം എന്ന് വിളിച്ചിരുന്നത്. ഈ സ്വര്‍ഗ്ഗത്തില്‍ നിവസിച്ചിരുന്നവരെ
ദേവീദേവതകള്‍ എന്നും ഈ ആദിയില്‍ ഉണ്ടായിരുന്ന സംസ്കാരത്തെ ആദീ ദേവീദേവതാ
സംസ്കാരം എന്നും വിളിച്ചു പോന്നിരുന്നു.
ദ്വാപരയുഗം ആയപ്പോഴേക്കും ദേവീദേവതകളായിരുന്നവര്‍ അനേക ജന്മങ്ങളെടുത്ത്
ദേഹബോധത്തിലേക്ക് വരികയും കാമ, ക്രോധ, ലോഭ, മോഹ, അഹങ്കാരങ്ങള്‍ക്ക് വശപ്പെട്ടതിന് കാരണം
അവരില്‍ നിന്ന് ദേവത്വം നഷ്ടപ്പെടുകയും സുഖ സന്തോഷം സമൃദി എന്നിവക്ക് പകരം അശാന്തിയും
ദുഖങ്ങളും അനുഭവപ്പെടാന്‍ തുടങ്ങി കാലചക്രം വീണ്ടും ദ്വാപരയുഗം കലിയുഗത്തിലേക്ക്
വഴിമാറിയപ്പോള്‍, അനേക ജന്മം സ്ത്രീയുടെയും പുരുഷന്‍റെയും ജന്മമെടുത്ത ആത്മാക്കള്‍
പഞ്ചവികാരങ്ങള്‍ക്ക് പൂര്‍ണ്ണമായും അടിമപ്പെടുകയും ചെയ്തു. പതിനാറ് കലാ
സമ്പൂര്‍ണരായിരുന്ന ദേവ ആത്മാക്കള്‍ അനേക ജന്മങ്ങള്‍ എടുത്ത് കലിയുഗത്തില്‍ എത്തിയപ്പോഴേക്കും
പതിനെട്ട് രോഗങ്ങള്‍ക്ക് (വികാരങ്ങള്‍ക്ക്) അടിമകളായി നരനും നാരിയുമായി മാറി. നേരത്തെ
സൂചിപ്പിച്ച പോലെ ഈ കലിയുഗം വീണ്ടും ഒരു സത്യയുഗ പൊന്‍പുലരിയിലേക്ക് മാറ്റപ്പെടാന്‍
പോകുന്ന ഒരു പ്രത്യേക സമയത്താണ് കലിയുഗ വരദനായ ശ്രീ അയ്യപ്പന്‍ പതിനെട്ട് പടികളെ ജയിച്ച്
കീഴടക്കി തന്‍റെ സമീപം വന്ന് തനിക്ക് സമാനം ദേവത്വം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്.
ഇവിടെ പതിനെട്ട് പടിയുടെ ആദ്യത്തെ അഞ്ച് പടികള്‍ പഞ്ചഭൂതങ്ങളെയും അടുത്ത അഞ്ച്
പടികള്‍ അഞ്ച് വികാരങ്ങളെയും പിന്നെയുള്ള അഞ്ച് പടികള്‍ കണ്ണ്, മൂക്ക്, ത്വക്ക്, നാക്ക്, ചെവി
 
എന്നീ ശരീര ഇന്ദ്രീയങ്ങളെയാണ് അത് കഴിഞ്ഞാല്‍ ജയിക്കാനുളള മൂന്ന് പടികള്‍ സൂക്ഷമ
ഇന്ദ്രീയങ്ങളായ മനസ്, ബുദ്ധി, സംസ്കാരം എന്നിവയാണ്. ഇങ്ങനെ പതിനെട്ട് പടികളെ
ജയിച്ചവരാകുമ്പോള്‍ ഈ നരനും നാരിയുമെല്ലാം വീണ്ടും ഉന്നത സംസ്കാരമായ
ദേവീദേവതാ ധര്‍മ്മത്തിന്‍റെ അധികാരികളായി മാറുന്നു. ഈ സൂക്ഷമമായ പതിനെട്ട് പടികള്‍ക്ക്
ഉപരിയെത്താന്‍ നമ്മെ രാജയോഗ വിദ്യ അത്യന്തം സഹായിക്കുന്നു.
 
വിഗ്രഹം
 
വിഗ്രഹം എന്നാല്‍ ڇവിശേഷാല്‍ ഗ്രഹിക്കേണ്ടത്ڈഎന്നാണ്. ഭാരതം വിഗ്രഹങ്ങളുടെ
നാടാണ്. അനേകം വിഗ്രഹങ്ങളെ പൂജിക്കുന്നവരാണ് നാം. ഓരോ വിഗ്രഹവും ഓരോ
രീതയിലാണ് നിര്‍മിക്കപ്പെട്ടിട്ടുളളത്. എന്തിനാണ് അനേകം മാതൃകയില്‍ വിഗ്രഹങ്ങള്‍
ഉണ്ടാക്കപ്പെട്ടിട്ടുളളത്. തീര്‍ച്ചയായും അതില്‍ നിന്നെല്ലാം എന്തോ പഠിക്കാനുണ്ടായിരുന്നു;
മനസിലാക്കാനുണ്ടായിരുന്നു; ജീവിതത്തില്‍ പകര്‍ത്താനുണ്ടായിരുന്നു. പക്ഷേ നാം എന്താണ്
ചെയ്യുന്നത്.
ഗാന്ധിജിയുടെ പ്രതിമ നമ്മുടെ രാജ്യത്ത് അനേകം സ്ഥപിച്ചിട്ടുണ്ട്. ഇത് എന്തിനു
വേണ്ടിയാണ്. എന്തിനു വേണ്ടിയാണ് ഗാന്ധിജിയുടെ പേരില്‍ റോഡുകളും
യൂണിവേഴ്സിറ്റികളും , പാലങ്ങളുമെല്ലാം നിര്‍മിക്കപ്പെട്ടിട്ടുളളത്. നമുക്കറിയാം ഇങ്ങനെ
ഒരു മഹാത്മാവ് ഇവിടെ ജീവിച്ചിരുന്നു എന്നും ഇദ്ദേഹം ഇന്ത്യക്ക് സ്വാതന്ത്ര്യം
നേടിത്തന്നിട്ടുണ്ടെന്നും അടുത്ത തലമുറയെ ബോധ്യപ്പെടുത്താനാണ്.
 
ഇതേ പോലെയാണ് ഭാരതത്തില്‍ അനേകം വിഗ്രഹങ്ങളും പ്രതിഷ്ഠകളും
നിര്‍മിക്കപ്പെട്ടിട്ടുളളത്. അതിനെ പൂജിക്കുന്നതോടൊപ്പം അതില്‍ നിന്ന് എന്തോ ഗ്രഹിക്കാന്‍ ഉളളതു
കൊണ്ടാണ്, മനസിലാക്കാന്‍ ഉളളത് കൊണ്ടാണ്, പഠിക്കാനുളളത് കൊണ്ടാണ്. എന്താണ്
പഠിക്കേണ്ടത്? ഇന്ത്യക്കാര്‍ ഗാന്ധിജിയുടെ പ്രതിമ ഇവിടെ കൂടുതല്‍ സ്ഥാപിക്കാന്‍ കാരണം
അദ്ധേഹം ഇന്ത്യക്കാരന്‍ അയതുകൊണ്ടാണ് ഇതേ പോലെ നാം ഭാരതീയര്‍ മുപ്പത്തിമൂന്ന് കോടി
ദേവീദേവതകളുടെ പ്രതിഷ്ടകളും വിഗ്രഹങ്ങളും ഉണ്ടാക്കാനും, അതിനെ പൂജിക്കാനും
കാരണം ഈ ദേവീദേവതകള്‍ മുഴുവനും ഈ ഭാരതത്തില്‍
ജീവിച്ചവരായിരുന്നതിനാലാണ്. ഇതാണ് ഭാരതത്തിന്‍റ മഹിമ. ഇതാണ് ഭാരതത്തെ മറ്റു
രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.
 
അയ്യപ്പ വിഗ്രഹത്തില്‍ നിന്നും എന്താണ് പഠിക്കാനുളളത്. അയ്യപ്പ വിഗ്രഹം പ്രത്യേകം
ആസനത്തിലാണ് ഇരിക്കുന്നത് ഒരു യോഗിയുടെ ഇരിപ്പിട രീതയാണിത്. ഇതിനെ യോഗ
പാദാസനം എന്ന് പറയുന്നു. യോഗ പാദാസനത്തില്‍ ഇരിക്കുന്ന ഒരു വ്യക്തിക്ക് തന്‍റെ സര്‍വ്വ
ഇന്ദ്രീയങ്ങളും ഒരു കേന്ദ്ര ബിന്ദുവിലേക്ക് ഏകാഗ്രമാക്കാന്‍ കഴിയും. സര്‍വ്വ
നാഡീവ്യൂഹങ്ങളെയും പ്രജ്ജ്വലമാക്കി ശരീരത്തിന് പൂര്‍ണ്ണ ഉന്‍മേഷം പ്രദാനം ചെയ്യും. ശരിയായ
ഒരു യോഗിയുടെ ചിത്രമാണ് ശ്രീ അയ്യപ്പനില്‍ ദര്‍ശിക്കാനാവുക. വിശേഷമായ ഈ
 
യോഗാസനത്തില്‍ ഇരിക്കുന്ന ശ്രീ അയ്യപ്പന്‍ യോഗം ചെയ്യുകയാണ്, ധ്യാനിക്കുകയാണ്. ഇവിടെ
യോഗം എന്ന പദത്തിന് അര്‍ത്ഥം മനസിലാക്കേണ്ടതുണ്ട്. യോഗമെന്നാല്‍ കൂടിച്ചേരല്‍ എന്നാണ്. അയ്യപ്പന്‍
കൊട്ടാരം വിട്ട് പോകുമ്പോള്‍ ശിഷ്ടകാലം ഞാന്‍ എന്‍റെ അച്ഛനായ ശിവനെ തപസ് ചെയ്യുവാന്‍
പോകുന്നു എന്ന് പറഞ്ഞാണത്രെ കാട്ടിലേക്ക് പോയത്. ശ്രീ അയ്യപ്പന് അറിയാമായിരുന്നു. ഞാന്‍
എന്നത് ശരീരം അല്ലെന്നും ശരീരത്തില്‍ വസിക്കുന്ന ആത്മാവായ ചൈതന്യമാണെന്നും നിത്യ
ചൈതന്യമായ പരംപിതാവ് പരമാത്മാവായ ശിവ ഭഗവാന്‍റെ സന്താനമാണെന്നും.
പരമപിതാവുമായി മനസ്സു കൊണ്ടുള്ള കൂടിച്ചേരലിന് (യോഗത്തിന്) ആയാണ് ശ്രീ അയ്യപ്പന്‍
കൊട്ടാരം വിട്ടതും സ്വസ്ഥമായ കാട് ഏകാന്തതക്ക് വേണ്ടി തിരഞ്ഞെടുത്തതും.
 
നിഗ്രഹം
 
നിഗ്രഹം എന്നാല്‍ നിശേഷം ഗ്രഹിക്കാതിരിക്കുക എന്നതാണ്. ശ്രീ അയ്യപ്പന്‍ മഹഷിയെ നിഗ്രഹിച്ചു
എന്നതാണ് കഥ. അയ്യപ്പന് സാക്ഷാല്‍ അയ്യപ്പ ദേവനാക്കിയത് മഹഷി നിഗ്രഹത്തോടെയായിരുന്നു.
ഇവിടെ ഒരു ചോദ്യം ഉദിക്കുന്നു. ഭാരതീയ ദര്‍ശന പ്രകാരം അഹിംസ പരമധര്‍മമായി
സ്വീകരിച്ചവാരണ് അങ്ങനെയെങ്കില്‍ അയ്യപ്പന്‍ മഹഷിയെ വധിച്ചിരിക്കുമോ? ഇവിടെ മഹിഷി നിഗ്രഹം
ഒന്നുകൂടി പഠിക്കേണ്ടിയിരിക്കുന്നു.
മഹിഷി എന്നാല്‍ പോത്തിന്‍റെ തലയും സത്രീയുടെ ഉടലുമുളള ഒരു കഥാപാത്രമാണ്.
ഇത് അജ്ഞാനത്തിന്‍റെയും അവിവേകത്തിന്‍റെയും അല്ലെങ്കില്‍ കാമ, ക്രോധ, ലോഭ, മോഹ,
അഹങ്കാരത്തിന്‍റെയും പ്രതീകമാണ്. ഇങ്ങനെ ഒരു ജീവി ഉണ്ടാകുമോ ഭൂമിയില്‍ പോത്തിന്‍റെ തല
എന്ന് എന്തിനെയാണ് കാണിക്കുന്നത്, സ്ത്രീയുടെ രൂപം എന്തിനെയാണ് കാണിക്കുന്നത് ?
പോത്ത് എന്ന ജീവി മൃഗങ്ങളില്‍ ബുദ്ധി കുറഞ്ഞ വിഭാഗത്തില്‍ പലപ്പോഴും കാണിക്കാറുണ്ട്.
പോത്തിന്‍റെ തല ബുദ്ധിശൂന്യതയെ കാണിക്കുന്നു. സ്ത്രീയുടെ ഉടല്‍ അലങ്കാരത്തെയും
ആര്‍ഭാടമെത്തയും കാണിക്കുന്നു. ഇങ്ങനെയുളള മഹഷിയെ നിഗ്രഹിച്ചു അര്‍ത്ഥം വിവേക ശൂന്യതയെയും
അവിവേകത്തെയും കൈമുതലാക്കിയ ആര്‍ഭാടങ്ങളിലും, പുറമേ കാണിക്കുന്ന അലങ്കാരത്തിലും
മാത്രം ശ്രദ്ധ കൊടുത്ത് ജീവിക്കുന്ന മനുഷ്യരില്‍ നിന്നും ശ്രീ അയ്യപ്പന്‍ അകന്ന് നിന്നിരുന്നു. അവരില്‍
നിന്നും ഒരു പ്രഭാവവും വരാതിരിക്കാന്‍ ശ്രീ അയ്യപ്പന്‍ ശ്രദ്ധിച്ചിരുന്നു. അവിവേകത്തെയും പുറമേ
കാണിക്കുന്ന അലങ്കാരത്തെയും അകറ്റി നിര്‍ത്തി അറിവിനെയും ലളിത ജിവിതത്തെയും ശ്രീ അയ്യപ്പന്‍
സ്വായത്തമാക്കിയപ്പോഴാണ് അയപ്പ ചരിതത്തിന് മഹത്വം വന്നത്. അല്ലാതെ നാം ഇന്ന്
കരുതുന്നത് പോലെ കാനന വാസിയായ ശ്രീ അയ്യപ്പന്‍ ആരെയും വധിച്ചിട്ടില്ല. നിഗ്രഹിക്കുക
(സ്വീകരിക്കാതിരിക്കുക) മാത്രമേ ചെയ്തിട്ടുളളൂ.
ലോകത്തിന് സുഖം നല്‍കാന്‍ ഭാരതത്തെ പ്രാപ്തമാക്കിയത് ഒരു കാലത്ത് നാം
അനുഷ്ഠിച്ച ശ്രേഷ്ടഠ വ്രതത്തിലൂടെയും പഞ്ച വികാരങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്തിയുളള
ജീവിത ചര്യകളിലൂടെയുമായിരുന്നു. വര്‍ത്തമാനസമയം നാം ഈ കാര്യങ്ങളെയെല്ലാം
 
സ്വയം വിശകലനം ചെയ്യുമ്പോള്‍ മാത്രമേ വ്രതകാലത്ത് നാം അനുഷ്ഠിച്ച കര്‍മ്മങ്ങളുടെ
പ്രാധാന്യത്തെ മനസിലാക്കുവാനും അതിന്‍റെ ശാശ്വത ഫലം അനുഭവിക്കാനുമാകൂ.
 
മകരജ്യോതി
 
മകര ജ്യോതി എന്ന വാക്കിന്‍റെ വാചാര്‍ത്ഥം څچമംഗളകാരിയുടെ ആകാരംڅچ എന്നാണ്.
ശിവന്‍റെ മറ്റൊരു പര്യായമാണ് മംഗളകാരി. സദാമംഗളം ചെയ്യുന്ന ശിവന്‍റെ രൂപം
ജ്യോതിയാകുന്നു, ഈ ദിവ്യ ജോതിസിനെ ഭാരതീയ ലിംഗം വച്ച് ആരാധിക്കുന്നു
ലിംഗം എന്ന വാക്കിന്‍റെ അര്‍ത്ഥം അടയാളം എന്നാണ്. ഈ ദിവ്യ പ്രകാശത്തെ പൂജിക്കാന്‍ അവര്‍
(ലിംഗം) അടയാളം ഉണ്ടാക്കി അത് കൊണ്ടാണ് ആദിമ ഭാരതീയര്‍ ശിവലിംഗത്തെ
ജ്യോതിര്‍ലിംഗം എന്നു വിളിച്ചിരുന്നത്. ത്രിലോകനാഥനായ, ദേവതകളുടെ നാഥനായ
ദേവാദിദേവന്‍, സര്‍വ്വ ജീവാത്മാക്കളുടെയും പിതാവായ പരം പിതാ പരമാത്മാവിന്‍റെ
സ്നേഹസാഗരനായ, ജ്ഞാന സാഗരനായ, ശക്തിയുടെ സാഗരനായ പരമാത്മാവാണ്
ശിവന്‍(ജ്യാതി). അതു കൊണ്ടാണ് ശിവക്ഷേത്രത്തില്‍ ലിംഗത്തിന് മാത്രം പൂജ
കൊടുക്കാനും ആദിയില്‍ ശിവക്ഷേത്രവും ശിവാരാധന ഉണ്ടാകാനും കാരണം.
ഈ ദിവ്യ പ്രകാശത്തിന്‍റെ ഓര്‍മ്മക്കായാണ് നാം ഭാരതീയര്‍ ഏതൊരു
ശുഭകാര്യവും തുടങ്ങുന്നതിന് മുമ്പ് ജ്യോതി തെളിയിക്കുന്നത്. ദിപം തെളിയിക്കാത്ത ഒരു
ക്ഷേത്രം നമുക്ക് മനസില്‍ പോലും കാണാന്‍ കഴിയാത്തതും ഇതു കൊണ്ടാണ്.
എപ്പോളെല്ലാം ധര്‍മ്മത്തിന് ച്യുതി ഉണ്ടാകുന്നുവോ, എപ്പോള്‍ അധര്‍മ്മത്തിന്
ഉയര്‍ച്ചയുണ്ടാകുന്നുവോ അപ്പോള്‍ ഞാന്‍ അവതരിക്കും എന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ധര്‍മ്മത്തിന്
ഗ്ലാനി ഉണ്ടായെന്ന് മനസ്സിലായെങ്കില്‍ അധര്‍മത്തിന് ഉയര്‍ച്ചയുണ്ടായി എന്ന് സ്വയം
ബോധ്യമായെങ്കില്‍, ഭഗവാന്‍റെ അവതരണ സമയം, അവതരണ ലക്ഷ്യം എന്നിവയെ കുറിച്ച്
ഗ്രഹിക്കാനും എങ്ങനെ ഈ സൃഷ്ടിയെ പരിവര്‍ത്തനപ്പെടുത്തുന്നുവെന്നും മനസ്സിലാക്കുവാനും
ജ്ഞാനദാഹികളായ ഭക്തരെ ക്ഷണിക്കുകയാണ് ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം.
കലിയുഗാന്ത്യത്തില്‍ സ്വധര്‍മ്മം നഷ്ടപ്പെട്ട മനുഷ്യരെ വീണ്ടും ദേവതകളാക്കുവാനും ധര്‍മ്മത്തിന്‍റെ
പുനസ്ഥാപനക്കുമായി ശിവാവതരണം നടക്കുന്ന സമയമാണിത്. കലിയുഗവാസിയായ ഞാന്‍
കറുത്തുപോയെന്നും, സത്യയുഗത്തിന്‍റെ ശ്രേഷ്ഠദേവതാ ധര്‍മ്മത്തിലേക്കുളള ഉയര്‍ന്ന ലക്ഷ്യമാകുന്ന
മുദ്ര അണിഞ്ഞുകൊണ്ട്, നെയ്യാകുന്ന ഈശ്വരീയ ജ്ഞാനം മൂന്നാമത്തെ നേത്രത്തിലൂടെ
സ്വീകരിച്ചുകൊണ്ട് ദേഹബോധത്തിന്‍റെ കഠിന സംസ്കാരമാകുന്ന പുറം ചിരട്ട ഭഗവാന്‍റെ
സ്മരണയില്‍ ഉടച്ച്കൊണ്ട്, 18 പടികള്‍ക്കു മേല്‍ വിജയം പ്രാപിച്ചുകൊണ്ട് ഞാന്‍ വീണ്ടും
സത്യയുഗമാകുന്ന ദേവതാസംസ്കാരത്തിന്‍റെ അധികാരിയാവുകയാണ്. ശ്രേഷ്ഠസമയം ഇതു
തന്നെയാണ്. ഈ തീര്‍ത്ഥ യാത്രക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ് ഈശ്വരന്‍ തന്‍റെ കുട്ടികളെ!
 

 

More Articles

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top