ലേഖനങ്ങൾ

ആത്മീയ സേവനം

ആത്മീയ സേവനം നമ്മൾ ചെയ്യുന്നത് മനുഷ്യന്റെ ആന്തരിക തലത്തിൽ പരിവർത്തനങ്ങൾ ഉണ്ടാക്കുവാനാണ്. സ്വയം തന്റെതന്നെ ആന്തരിക പരിവർത്തനത്തിൽ തല്പരരല്ലാത്തവർക്ക്  ആത്മീയ സേവനം ചെയ്യാൻ കഴിയില്ല. ഒരാൾക്ക് പണം കൊടുത്തു സഹായിക്കണമെങ്കിൽ ആദ്യം തന്റെ കയ്യിൽ പണം  വേണം. അറിവ് കൊടുത്തു സഹായിക്കണമെങ്കിൽ ആദ്യം സ്വയം അറിവുള്ളവരാകണം. ശാന്തി കൊടുത്തു സഹായിക്കണമെങ്കിൽ സ്വന്തം മനസ്സിൽ ശാന്തിയുടെ ശക്തിയുടെ സ്റ്റോക്ക് വേണം. ഇലയില്ലാത്ത ഒരു മരം തണൽ നൽകില്ല. തണൽ നൽകാൻ മരം പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. സ്വയം സമൃദ്ധമായ, ഇലയുള്ള മരമായി നിലനിൽക്കുക മാത്രം ചെയ്‌താൽ മതി. നമ്മൾ ചെയ്യുന്ന സേവനത്തിനു പകരമായി പേരോ പ്രശസ്തിയോ പ്രതീക്ഷിക്കുന്നു എങ്കിൽ ചെയ്ത സേവനം അശുദ്ധമായി എന്നാണു അർഥം. മരം മറ്റുള്ളവർക്ക് തണൽ നൽകാൻ വേണ്ടി സ്വയം വെയിൽ ഏൽക്കുവാൻ തയ്യാറാകുന്നു. അതുപോലെ മറ്റുള്ളവരുടെ സേവ ചെയ്യാൻ വേണ്ടി ത്യാഗമനോഭാവം അനിവാര്യംതന്നെ. അഥവാ പേരും പ്രശസ്തിയും കിട്ടുമെന്ന പ്രതീക്ഷ ത്യാഗം ചെയ്യുന്നില്ല എങ്കിൽ കുഴപ്പമൊന്നുമില്ല. അതല്ലാതെ മറ്റൊന്നും പിന്നെ ആ സേവനത്തിൽ നിന്ന് പ്രതീക്ഷിക്കരുത് എന്ന് മാത്രം. അതായത്, നമ്മൾ ചെയ്ത സേവനം ദിവസക്കൂലിക്ക് പണിയെടുത്തപോലെയായി. അത് വാങ്ങി ഉപയോഗിച്ച് തീർത്തിട്ട് പിന്നെ മാസ ശന്പളവും പ്രതീക്ഷിക്കരുതല്ലോ.
 
സേവനം നമ്മൾ ആരോടെങ്കിലും ചെയ്യുന്ന ഔദാര്യമല്ല … അത് നമ്മുടെ കടമയാണ്.
ചെടികൾ നമുക്ക് വേണ്ടി പ്രാണവായു നിർമ്മിച്ച് തന്നു സേവചെയ്യുന്നതിനു പകരമായി  അവ എന്തെങ്കിലും ചോദിച്ചാൽ…നമ്മൾ എങ്ങനെ ആ കടം വീട്ടും …?
 
അതിനാൽ സേവ നമ്മുടെ കടമയായി കാണുക. 
സേവ ചെയ്യുവാൻ സ്വയം ഭഗവാന്റെ ബ്രഹ്‌മാസ്‌ത്രമായി നിലകൊള്ളുക.
 
മനുഷ്യർ അവരുടെ ജീവിതത്തിൽ  ഏതെങ്കിലും തരത്തിൽ സേവ ചെയ്യുന്നു …അത് അവരുടെ സ്വന്തം സംതൃപ്തിക്ക് വേണ്ടിയാണ് 
 
ചിലർ അച്ഛനമ്മമാരുടെ സേവ ചെയ്യുന്നത്  ഏറ്റവും വലുതായി കണ്ടിട്ടു അത്  ചെയ്യുന്നു.
ചിലർ സ്വന്തം മക്കളുടെ സേവ  മരണം വരെ ചെയ്യുന്നു.
ചിലർ പതിയുടെയോ പത്നിയുടെയോ സേവയിലാണ് താല്പര്യം കാണിക്കുന്നത്.
ചിലരാകട്ടെ വളർത്തി മൃഗങ്ങളുടെ സേവ  ചെയ്യുന്നതിൽ മുഴുകുന്നു 
ചിലർ ചെടികൾ നട്ട്  അതിന്റെ സേവ  ചെയ്തു കൊണ്ടിരിക്കുന്നു 
ചിലർ സാമൂഹ്യ സേവ ചെയ്യുന്നു 
ചിലർ രോഗികഉടെ സേവയിൽ ആനന്ദം  കണ്ടെത്തുന്നു 
എന്നാൽ ഇതെല്ലാത്തിനും ആധാരമായ ഈശ്വരനോടൊപ്പം ഓരോരുത്തരെയും അടുപ്പിക്കുന്നതാണ് ഏറ്റവും വലിയ സേവനം. 
അത്തരം സേവനം ചെയ്യാൻ അവസരം തന്നതിന്  ഈശ്വരനോട് നന്ദിയുള്ളവരാകുക.  
More Articles

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top