ഏകാഗ്രതാ ശക്തി

നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് സമാഹരിക്കപ്പെടുമ്പോള്‍ അവിടെ പുതിയ എന്തെങ്കിലും ഒന്ന് ജന്‍മം കൊള്ളുന്നു. ശാസ്ത്രജ്ഞന്‍മാര്‍ ഈ ശക്തി ഉപയോഗിച്ച് എത്രയെത്ര പുതിയ ആവിഷ്കാരങ്ങള്‍ നടത്തി. ജീവിതമേ കലയില്‍ ഏകാഗ്രമാക്കിയ എത്രയെത്ര കലാകാരന്‍മാര്‍ നൂതനമായ കലകളെ വികസിപ്പിച്ചു. യോഗിവര്യന്‍മാര്‍ ഏകാഗ്രതയിലൂടെ എത്ര ഗഹനമായ ശാന്തിയും ആനന്ദവും കണ്ടെത്തി. കായിക പ്രതിഭകള്‍ എത്രയെത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. നമ്മളിന്ന് ഉപയോഗിക്കുന്ന മെട്ടുസൂചിക്ക് മുതല്‍ സാറ്റലൈറ്റുകള്‍ക്ക് വരെ ജന്‍മം നല്‍കിയ മാതാവാണ്...

Continue reading

ഉള്‍വിളി

നമ്മുടെ മനസും ബുദ്ധിയും സൂക്ഷ്മത കൈവരിക്കുമ്പോള്‍ പ്രപഞ്ചവും ദൈവവും നമ്മളോട് സംവേദിക്കുന്നത് നമ്മള്‍ക്ക് തിരിച്ചറിയുവാന്‍ തുടങ്ങും. തയ്യല്‍ മെഷിന്‍ കണ്ടുപിടിച്ച ഏലിയാസ് ഹോവ് അതിനായുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്ന കാലത്തില്‍ ഒരു ആശയക്കുഴപ്പം നേരിട്ടു. കൈകൊണ്ട് തുന്നുന്ന ആ സൂചിയെ മെഷിന്‍ കൊണ്ട് പിടിപ്പിച്ച് തുന്നിക്കുക എന്ന ആശയം നടപ്പിലാവാത്തതിനാല്‍ നിരാശനായി അദ്ദേഹം അന്ന് ഉറങ്ങി. ഉറക്കത്തില്‍ വിചിത്രമായ ഒരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍ കുറേ ആദിവാസികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ട് കൂര്‍ത്ത കുന്തങ്ങള്‍കൊണ്ട്...

Continue reading

അതിജീവനത്തിന് ആത്മീയശാസ്ത്രം

ശാസ്ത്രസാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ തലമുറ സകലവിധ സൗകര്യങ്ങളുടേയും നടുവിലാണ് ജീവിക്കുന്നത്. ഏററവും കുടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച തലമുറ ഏതാണെന്ന് ചോദിച്ചാല്‍ ഈ പുതുതലമുറതന്നെയാണെന്ന് ഉത്തരം കിട്ടും. എന്നാല്‍ ഏററവും കടുതല്‍ ശാന്തിയും സന്തോഷവും സമാധാനവും അനുഭവിച്ച തലമുറയേതെന്ന് ചോദിച്ചാല്‍ പുത്തന്‍ തലമുറക്കാര്‍ ഒരുപക്ഷേ ഉത്തരം മുട്ടിയേക്കും. സമസ്ഥ സൗകര്യങ്ങളുടേയും പരിപാലനകള്‍ക്കു നടുവിലും ജീവിതം അസ്വസ്ഥതകളില്‍ പിടയുന്നതെന്തുകൊണ്ട്? ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങളും അതിലുപരിയും നിറഞ്ഞു കവിഞ്ഞിട്ടും ജീവിതമൊരു ഭാരം...

Continue reading

രാമായണം ജീവിതമാണ് 

രാമായണം ജീവിതമാണ് കാലാകാലങ്ങളായി നമ്മള്‍ രാമായണ പാരായണവും അതിന്‍റെ വ്യാഖ്യാനങ്ങളും ശ്രവിക്കുന്നവരാണ്. രാമായണമെന്ന പ്രഥമ ഇതിഹാസത്തിനെ വിവിധ വീക്ഷണകോണുകളിലൂടെ പലരും അവതരിപ്പിച്ചിട്ടുമുണ്ട്. എത്രയോ മഹാരഥന്‍മാര്‍ രാമായണത്തിലെ അകക്കാമ്പായ ധര്‍മ്മ സന്ദേശത്തെ മനസിലാക്കി ജീവിതത്തിന്‍റെ ഗതിതന്നെ മാറ്റി മറിച്ചിട്ടുണ്ട്. അതുപോലെ രാമായണവും മഹാഭാരതവുമെല്ലാം  നമ്മുടെ ചിന്താഗതികള്‍ക്കനുസരിച്ച് വിവിധ അര്‍ത്ഥതലങ്ങളെ വെളിവാക്കുന്ന അത്ഭുതഗ്രന്ഥങ്ങളാണെന്ന സത്യവും ചിന്താര്‍ഹമാണ്. എന്നാല്‍ രാമായണത്തോടുള്ള നമ്മുടെ സമീപനം കേവലം പാരായണം ചെയ്യുക എന്ന ഉദ്ധേശത്തോടു കൂടി മാത്രമാണെങ്കില്‍ ഒരുപക്ഷേ...

Continue reading

ത്യാഗത്തിന്‍റെ മഹത്വം 

ത്യാഗം എന്ന വാക്ക് പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടുന്നതായിരിക്കില്ല. എന്നാല്‍ ത്യാഗം സാമൂഹ്യജീവിയായ മനുഷ്യന്‍റെ ജീവിത സൂത്രമായതിനാല്‍ അതിനെ നമുക്ക് അവഗണിക്കുവാനും സാധ്യമല്ല. ഒരമ്മയുടെ ത്യാഗത്തിന്‍റെ ഫലമായിട്ടാണ് നമ്മളിന്ന് ജീവിക്കുന്നത് തന്നെ. സ്വന്തം ഉദരത്തില്‍ നമ്മെ ചുമന്ന് നടന്ന്, നമ്മുടെ ജനനം സാധ്യമാക്കുവാന്‍ നോവു സഹിച്ച്, സ്വന്തം രക്തം പാലാക്കി മാററി നമ്മെ ഊട്ടിവളര്‍ത്തി. നമ്മുടെ സന്തോഷത്തില്‍ സന്തോഷിച്ചും നമ്മുടെ വേദനയില്‍ വേദനിച്ചും, നമ്മുടെ സുഖത്തിനായി സ്വന്തം ഉറക്കം ത്യാഗം...

Continue reading

നല്ല ആരോഗ്യശീലം വളര്‍ത്തുന്ന കല

ആരോഗ്യം അമൂല്യമായ സമ്പത്താണെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യം നഷ്ടപ്പെടുന്നത് കനത്ത നഷ്ടം തന്നെയാണ്. ഇതുസംബന്ധിച്ച പഴമൊഴി ഏവര്‍ക്കും ഓര്‍മയുണ്ടായിരിക്കുമല്ലോ? ആരോഗ്യം എന്നതിനു ലോകാരോഗ്യസംഘടന നല്‍കിയ നിര്‍വചനം ഇതാണ്. ”ഇത് രോഗമില്ലാത്ത അവസ്ഥയല്ല മറിച്ച് ഏതവസ്ഥയിലാണോ ഒരു വ്യക്തി മാനസികവും ശാരീരികവും ആദ്ധ്യാത്മികവും ബുദ്ധിപരവും സാമൂഹ്യപരവുമായ തലങ്ങളില്‍ പൂര്‍ണത നേടുന്നത്, ആ അവസ്ഥയാണ്.” ജീവിതത്തിന്റെ സമ്പൂര്‍ണ സന്തോഷത്തിനായി വളരെ നിയന്ത്രിതവും പടിപടിയായതുമായ മനോഭാവത്തോടെ ഇത്തരം തലങ്ങളില്‍ വിജയം നേടേണ്ടതുണ്ട്. ഇത്തരുണത്തില്‍ ഒരു വ്യക്തിയ്ക്ക്...

Continue reading

നല്ല ശീലങ്ങളുടെ കല

ജീവിത കലകളില്‍ എല്ലാവരെയും സന്തുഷ്ടരാക്കുന്ന, ചന്ദനത്തിന്‍റെ  കുളിര്‍മ്മയും പനിനീര്‍ പൂവിന്‍റെ  സുഗന്ധവും തേനിന്‍റെ  മധുരവുമുള്ളസ നല്ല ശീലങ്ങളുടെ കലയെക്കുറിച്ച് വിചിന്തനം ചെയ്യാം. ഇത് എല്ലാവര്‍ക്കും ജീവിത വിജയം തരും. ഇതെങ്ങനെ സ്വായത്തമാക്കാം എന്നു നോക്കാം. ഏറ്റവും പ്രധാനപ്പെട്ടത് അകത്തും പുറത്തും നമ്മള്‍ രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആകരുത് എന്നതാണ്. താങ്കള്‍ എന്താണോ അതുതന്നെ ആവുക എന്നുചുരുക്കം. പഴമക്കാര്‍ പറയാറുണ്ട്, ”നിഷേധചിന്തകള്‍ അകത്തുവച്ച് പുറമെ മറിച്ചു പ്രകടിപ്പിക്കരുത് എന്ന്. ഉദാഹരണമായി നമുക്ക്...

Continue reading

മിത്രസമ്പാദന കല

ജീവിതം ഒരു കലോത്സവം ആക്കിത്തീര്‍ക്കണമെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും നമ്മള്‍ ഓരോ കലയാക്കി മാറ്റിയിരിക്കണം. നാം ഓരോരുത്തരും ജീവിതകലകളില്‍ നൈപുണ്യവും വൈദഗ്ധ്യവും ഉള്ളവരുമായിരിക്കണം. ഇതില്‍ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ കലയാണ് മിത്രസമ്പാദനവും മിത്രതാപാലനവും. നമ്മള്‍ ചുറ്റുമുള്ള എല്ലാവരോടും സൗഹൃദത്തിലായിരിക്കണം. ഒരു മഹത് വചനം പോലെ ”ശത്രുവിനെ പോലും മിത്രമാക്കി മാറ്റാനുള്ള കഴിവ് ഒരാള്‍ക്ക് ഉണ്ടായിരിക്കണം.” അനായാസകരമായ, സുന്ദരമായ ജീവിതത്തിനു ഏറ്റവും അത്യാവശ്യമാണ് എല്ലാവരോടുമായിട്ടുള്ള മിത്രത. പക്ഷേ നമ്മുടേതായ പല ബലഹീനതകള്‍, അനാവശ്യമായ വികാരങ്ങള്‍...

Continue reading

എന്താണ് സാക്ഷാത്കാരം

സാക്ഷാത് എന്നാൽ അർഥം – യഥാർത്ഥം കാരം എന്നാൽ – അറിയൽ സാക്ഷാത്കാരമെന്നാൽ യാഥാർഥ്യം അറിയൽ ഒരാളെ കണ്ടിട്ടാണോ നമ്മൾ യാഥാർഥ്യം അറിയുക. അതോ അയാളുടെ കൂടെ ജീവിച്ചു പഠിച്ചിട്ടാണോ അറിയുക. ഈശ്വരനെയോ മറ്റെന്തെങ്കിലും ദിവ്യമായ കാര്യത്തെയോ കണ്ടിട്ടല്ല നമ്മൾ അറിയേണ്ടത്,  അനുഭവിച്ചിട്ടാണ്. അറിയാനും അനുഭവിക്കുവാനും ബോധമനസിനെ ആശ്രയിക്കുമ്പോൾ വ്യക്തമായ ഒന്നും തീരുമാനിക്കുവാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ ബോധ മനസ് എപ്പോഴും  സംശയങ്ങളെ ഉണ്ടാക്കും. മാത്രമല്ല ബോധമനസിൽ ഭാഷ, സ്ഥലം, സമയം...

Continue reading

കര്‍മ്മവും കര്‍മ്മഫലവും

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, എല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്....

Continue reading