About Us

ബ്രഹ്മാകുമാരീസ് അതിന്‍റെ ആരംഭ കാലം മുതൽ തന്നെ ആത്മ പരിവർത്തനത്തിന്‍റെ പരിശീലനത്തിലാണ് ഊന്നൽ കൊടുത്തിരുന്നത്. ഇന്നും ആ ഉദ്ധേശലക്ഷ്യത്തെ കൈവിടാതെ നിലനിർത്തി പോരുന്നു. ഓം മണ്ഡലി എന്ന നാമത്തിലാണ് വിദ്യാലയം ആരംഭംകുറിച്ചത്. അന്നത്തെ കൊളോണിയന്‍ ഇന്ത്യയുടെ ഭാഗമായിരുന്ന, ഇന്ന പാകിസ്താനിലുള്ള സിന്ധ്പ്രവിശ്യയിലാണ് പ്രസ്ഥാനം ആരംഭിച്ചത്

1936ൽ അക്കാലത്തെ വലിയ സമ്പന്നനും കുലീനനും സമൂഹത്തിൽ ആദരണീയനുമായിരുന്ന ദാദാ ലേഖരാജ് എന്ന വജ്രവ്യാപാരിയായിരുന്ന ഗൃഹസ്ഥന് ലഭിച്ച ഈശ്വര ദർശനങ്ങളുടെ പ്രചോദനത്തിലൂടെയാണ് വിദ്യാലയം ആരംഭിച്ചത്. ഈ ദർശനങ്ങള്‍ അദ്ദേഹത്തിന്‍റെയും അദ്ദേഹത്തിന്‍റെ സമീപ സമ്പർക്കത്തിൽ വരുന്നവരുടെയും ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറച്ചു. 1950ൽ ഭാരതത്തിന്‍റെ പുരാതന പൈതൃകം നിലനിൽക്കുന്ന രാജസ്ഥാനിലെ ആബുപർവതത്തിലേക്ക് ഓം മണ്ഢലി പുനർസ്ഥാപിക്കപ്പെട്ടു. മധുബൻ എന്ന നാമത്തിൽ ആസ്ഥാനമന്ദിരവും പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന നാമത്തിൽ സത്സംഗത്തിന്‍റെ പ്രവർത്തനങ്ങളും തുടർന്നു. 1952 ഡൽഹി, ബോബെ, എന്നിവിടങ്ങളിൽ സേവാകേന്ദ്രങ്ങള്‍ ആരംഭിച്ച് പ്രവർത്തനങ്ങള്‍ വ്യാപിപിച്ചു.1971ൽ U.K.യിലും ഹോങ്കോങ്ങിലും സ്ഥിരമായ കേന്ദ്രങ്ങള്‍ തുറന്നു. ഇന്ന് ഭാരതത്തിൽ എല്ലാ നഗരങ്ങളിലും 140 വിദേശ രാജ്യങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാവൃക്ഷമായി വിദ്യാലയം മാറിയിരിക്കുന്നു.

ആഗോള ആസ്ഥാനപ്രവർത്തനങ്ങള്‍ രാജസ്ഥാനിലെ പാണ്ഡവ ഭവനം, ജ്ഞാന സരോവരം, ശാന്തിവനം എന്നീ മൂന്നു സ്ഥലങ്ങളിലായി നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്ഥ പാരമ്പര്യങ്ങളിൽപ്പെട്ട 2.5 ദശലക്ഷത്തോളം ജിജ്ഞാസുക്കള്‍ ഈ മൂന്ന് ആസ്ഥാന മന്ദിരങ്ങളിലും സന്ദർശനം നടകത്താറുണ്ട്. സ്ഥാപക പിതാവായ ബ്രഹ്മാബാബയുടെ കാലശേഷം 1969മുതൽ 2007വരെ ദാദി പ്രകാശമണിജി വിദ്യാലയത്തെ നയിച്ചു. 2007മുതൽ ദാദി ജാനകിജിയാണ് മുഖ്യ സഞ്ചാലിക. എന്നാൽ വിശ്വവിദ്യാലയത്തിന്‍റെ ഗുരുവും സ്ഥാപകനും വാസ്തവത്തിൽ സർവ്വേശ്വരൻ തന്നെയാണ്.

ബ്രഹ്മാബാബ (സ്ഥാപകൻ)

1876ൽ ഒരു സ്കൂള്‍ അദ്ധ്യാപകന്‍റെ പുത്രനായി ലേഖരാജ് കൃപലാനി ജന്മമെടുത്തു. ഹിന്ദു പാരമ്പര്യമനുസരിച്ച് വളർന്നു വന്നു. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് വജ്രവ്യാപാരത്തിലായിരുന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ ധനാഢ്യൻമാരിൽ ഒരാളായിരുന്നെങ്കിലും ലേഖരാജ് ലളിത ജീവിതം നയിക്കുന്നവനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും സർവ്വോപരി ഒരു ഭഗവദ് ഗീതാ പ്രേമിയുമായിരുന്നു. 60 വയസായ സമയത്തു പോഴും അദ്ധേഹം ബിസിനസ്സിൽ അതീവ തൽപരനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് വലിയ മനംമാറ്റമുണ്ടായി. പെട്ടെന്നു തന്നെ അദ്ദേഹത്തിന്‍റെ മനസ്സ് രത്നങ്ങളോട് വിരക്തി കാണിക്കുകയും ധ്യാനത്തിലേക്ക് സ്വാഭാവികമായും മുഴുകുകയും ചെയ്യാൻ തുടങ്ങി. ഈ അവസ്ഥയിൽ അദ്ദേഹത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഈശ്വരീയ ദർശനങ്ങളും ജ്ഞാനവും ലഭിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന് യാതൊരു അറിവുമില്ലാത്ത തലങ്ങളിലേക്ക് മനസ്സിനെ ഈശ്വൻ ഉയർത്തി. ദിവ്യ ജ്ഞാനവും ദിവ്യ ദൃഷ്ടിയും ലഭിച്ച അദ്ദേഹം തനിക്കു ലഭിക്കുന്ന ഉദ്ബോധനങ്ങളെ കുടുംബത്തിലുള്ളവർക്കും അയൽക്കാർക്കും പഠിപ്പിച്ചുകൊടുക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിൽ വരുന്നവർക്ക് സമാനമായ ദർശനങ്ങളുണ്ടാകാൻ തുടങ്ങി. ക്രമേണ ജ്ഞാനവും രാജയോഗവും പരിശീലിക്കുന്ന ഒരു സത്സംഗം ഉടലെടുത്തു. അതിന് ഓം മണ്ഡലി (ആത്മാക്കളുടെ കൂട്ടം) എന്ന് നാമകരണം ചെയ്തു.

ദാദാ ലേഖരാജിലൂടെ വെളിപ്പെടുന്ന ഈ ജ്ഞാനം അതിസരളവും എന്നാൽ ഗഹനമായ അർത്ഥങ്ങളെ വഹിക്കുന്നവയുമായിരുന്നു. ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും കർമ്മരഹസ്യങ്ങളെക്കുറിച്ചും കാലപരിവർത്തനങ്ങളെക്കുറിച്ചുമുള്ള രഹസ്യങ്ങളെ ഈശ്വരൻ അദ്ദേഹത്തിലൂടെ വെളിപ്പെടുത്തി. ആരംഭകാലത്ത് 14 വർഷം 400ൽ പരം രാജയോഗികള്‍ ധ്യാനത്തിനും ജ്ഞാനശ്രവണത്തിനും മാത്രം പ്രാധാന്യംകൊടുത്തുകൊണ്ട് തീവ്രതപസ്സനിഷ്ടിച്ചു.

മാതേശ്വരീ ജഗദംബ സരസ്വതിയായരിരുന്നു ബ്രഹ്മാകുമാരീസിന്‍റെ ആദ്യത്തെ സഞ്ചാലിക. ബ്രഹ്മാബാബ സ്വയം പിറകിൽ നിന്നുകൊണ്ട് ജഗദംബ സരസ്വതിയെയും മറ്റു കന്യകമാരെയും മാതാക്കളെയും മുഖ്യധാരയിൽ നിർത്തിയാണ് ഈ ജ്ഞാനയജ്ഞത്തെ നയിച്ചിരുന്നത്.  അദ്ദേഹം ദേഹം ഉപേക്ഷിക്കും മുമ്പു തന്നെ വലിയൊരു ആദ്ധ്യാത്മിക സൈന്യത്തെ തയ്യാറാക്കിയിരുന്നു. 1969ൽ ജനുവരി 18ന് രാത്രിയിൽ ബ്രഹ്മാബാബ തന്‍റെ 94ലാം വയസ്സിൽ ദേഹം ത്യാഗം ചെയ്തു.

അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ അദ്ദേഹം പകർന്നുനൽകിയ സാത്വികതയും ഈശ്വരനിൽ നിന്ന് ലഭിച്ച പ്രചോദനങ്ങളും കൈമുതലാക്കി ദാദി പ്രകാശ്മണിജിയുടെ നേതൃത്വത്തിൽ ഈ വിശ്വപരിവർത്തനയജ്ഞം തുടർന്നു.

ഇന്നത്തെ പ്രവർത്തനശൈലി

വിശ്വവിദ്യാലയത്തിൽ വന്നെത്തുന്ന ഓരോരുത്തർക്കും 7 ദിവസത്തെ ഒരു മണിക്കൂർ ദൈർഘ്യമുള്ള രാജയോഗ പ്രാഥമിക കോഴ്സ് നൽകുന്നു.

തുടർന്ന് ജീവിതാന്ത്യം വരെയും പരിശീലിക്കാവുന്ന രാജയോഗമെന്ന മഹത്തായ വിദ്യയെ അടുത്തറിയുവാൻ നിത്യസത്സംഗത്തിൽ പങ്കെടുക്കാം.

Rajayoga Education and Research Foundation എന്ന സഹോദരസ്ഥാപനത്തിന്‍റെ കീഴിൽ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവർക്ക് രാജയോഗവിദ്യയെ എത്തിക്കുവാൻ 18 വിംഗുകൾ പ്രവർത്തിക്കുന്നു.സ്കൂളുകൾ കോളേജുകൾ കമ്പനികൾ, ക്ലബുകൾ, NGOകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട്StressFree Living, self esteem, overcoming anger, Positive thinking, spirituality in daily life, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സെമിനാറുകൾ സൌജന്യമായി നൽകി വരുന്നു.

50 വർഷങ്ങൾക്കുമുമ്പ് കേരളത്തിൽ ബ്രഹ്മാകുമാരീസിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും, നഗരങ്ങളിലും രാജയോഗ കേന്ദ്രങ്ങൾ പകൽ മുഴുവൻ പ്രവർത്തിക്കുന്നു. അവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

Scroll to Top