1

അതിജീവനത്തിന് ആത്മീയശാസ്ത്രം

ശാസ്ത്രസാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ തലമുറ സകലവിധ സൗകര്യങ്ങളുടേയും നടുവിലാണ് ജീവിക്കുന്നത്. ഏററവും കുടുതല്‍ സൗകര്യങ്ങള്‍ അനുഭവിച്ച തലമുറ ഏതാണെന്ന് ചോദിച്ചാല്‍ ഈ പുതുതലമുറതന്നെയാണെന്ന് ഉത്തരം കിട്ടും. എന്നാല്‍ ഏററവും കടുതല്‍ ശാന്തിയും സന്തോഷവും സമാധാനവും അനുഭവിച്ച തലമുറയേതെന്ന് ചോദിച്ചാല്‍ പുത്തന്‍ തലമുറക്കാര്‍ ഒരുപക്ഷേ ഉത്തരം മുട്ടിയേക്കും. സമസ്ഥ സൗകര്യങ്ങളുടേയും പരിപാലനകള്‍ക്കു നടുവിലും ജീവിതം അസ്വസ്ഥതകളില്‍ പിടയുന്നതെന്തുകൊണ്ട്? ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങളും അതിലുപരിയും നിറഞ്ഞു കവിഞ്ഞിട്ടും ജീവിതമൊരു ഭാരം ചുമക്കലായി തോന്നുന്നതെന്തുകൊണ്ട്? ഒരു പരിശോധന നടത്തി നോക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കുന്ന വസ്തുതയെന്തെന്നോ ………. ധനമില്ലാത്തവനും ദു:ഖിതനാണ്, ധനികനും ദു:ഖിതനാണ്, ആരോരുമില്ലാത്തവനും ദു:ഖിതനാണ്, എല്ലാവരും ഉള്ളവനും ദു:ഖിതനാണ്. ജോലിയില്ലാത്തവന്‍ അക്കാരണത്താല്‍ ദു:ഖിക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ ജോലികൊണ്ട് ദു:ഖിക്കുന്നു. വിവാഹം നടക്കാത്തവന്‍ അതുമൂലം ദു:ഖിക്കുമ്പോള്‍ വിവാഹിതര്‍ അവരുടെ പങ്കാളിയെ കൊണ്ട് ദു:ഖിക്കുന്നു. കുഞ്ഞില്ലാത്തവർ അക്കാരണത്താല്‍ ദു:ഖിക്കുന്നു, കുഞ്ഞുള്ളവര്‍ കുഞ്ഞിനെച്ചൊല്ലി ദു:ഖിക്കുന്നു. നോക്കു ഈ ദു:ഖം ഈ ആരെയും വെറുതെ വിടുന്നില്ല. എന്തുണ്ടെങ്കിലും ശരി ദു:ഖിക്കാനൊരു പുതിയ കാരണം നമ്മള്‍ കണ്ടെത്തും. ഇത് മനസുണ്ടാക്കുന്ന ഒരു വികൃതിയാണ്. വാസ്തവത്തില്‍ ജീവിതത്തില്‍ 10% മാത്രമേ ദു:ഖത്തിന് കാരണമുള്ളൂ എങ്കില്‍ പോലും ബാക്കി 90% നമ്മുടെ മനസ്സ് ഊതിവീര്‍പ്പിച്ച് ഉണ്ടാക്കി നമ്മള്‍ സ്വയം ദു:ഖത്തിലാഴുന്നു. ഈ മായജാലത്തിലാണ് ഇന്നു ജീവിതങ്ങള്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌ . ഈ മനസിന്‍റെ ഈ മായക്കെണിയില്‍ നിന്ന് രക്ഷപ്പെടാനോ ഈ ദു:ഖങ്ങളെ അതിജീവിക്കുവാനോ മാര്‍ഗ്ഗമൊന്നുമില്ലേ? ഒരു മാര്‍ഗ്ഗമുണ്ട്. അതാണ് ആത്മീയത. ആത്മിയ ചിന്തകളാല്‍ മനസിനെ പോഷിപ്പിക്കുമ്പോള്‍ മനസിലെ മോഹങ്ങളും ശോകങ്ങളും ശാന്തമാകും. ജീവിതയാത്ര കുടുതല്‍ സുഗമമാകും. മഴപെയ്യുന്ന സമയത്ത് ഒഴുകുന്ന ജലം ഒരു വലിയ കുഴിയില്‍ നിറയുന്നു എന്നിരിക്കട്ടെ. ജലം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കുഴിയിലെ ജലം കലങ്ങിമറിഞ്ഞ് ഉപയോഗ ശൂന്യമായി നിലനില്‍ക്കും. അതേസമയം മഴക്കാലത്ത് കിണറുകളില്‍ ഉറവ വര്‍ദ്ധിച്ച് കിണറുകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ മുഴുവന്‍ ജലവും ഉപയോഗ യോഗ്യമായിരിക്കും. അതുപോലെ നമ്മുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി നമ്മള്‍ ലോകത്തിലെ സര്‍വ്വ ദോഗവസ്തുക്കളേയും വാരിക്കുട്ടിവെച്ചാലും സംതൃപ്തി നമുക്ക് അന്യമായി തുടരും. നമ്മുടെ ഉള്ളില്‍ നിന്ന് സന്തോഷത്തിന്‍റെയും ശാന്തിയുടെയും ഉറവ കിനിയുമ്പോള്‍ നമ്മുടെ മനസെന്ന കിണര്‍ നിറയുകയും ജീവിതത്തില്‍ സന്തോഷം വിളയാടുകയും ചെയും.
ശാശ്വത സുഖം തേടി, നമ്മുടെ അകത്തേക്ക് ചെന്ന് തിരയുകയാണെങ്കില്‍ ആ പരിശ്രമത്തിനെ നമുക്ക് ആത്മീയത എന്നു വിളിക്കാം. ആത്മിയതയെന്നാല്‍ അവനവനിലേക്ക് തിരിക്കുക എന്നുതന്നെയാണര്‍ത്ഥം. സ്വന്തം ആത്മാവുതന്നെ പരിക്ഷണശാലയാകുമ്പോള്‍ പ്രത്യക്ഷ പ്രമാണങ്ങള്‍ നമുക്ക് ലഭിക്കും. അനുഭവങ്ങള്‍ കൊണ്ട് നമ്മള്‍ ശക്തരാകാന്‍ തുടങ്ങും. എല്ലാം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവിടെത്തന്നെയുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും അവിടെയുണ്ട്. പക്ഷേ കയ്യില്‍ രത്നം ഇരിക്കെ കാക്കപ്പൊന്നു പെറുക്കിനടക്കേണ്ട ദുര്‍വിധിയിലാണ് ഇന്ന് ജീവാത്മാക്കള്‍. സ്വാദ്ധ്യായനം അദ്യാസം എന്നി രണ്ട് കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ ആത്മാവിലെ മറനീങ്ങി പ്രകാശം തെളിയുന്നതാണ്. സ്വാദ്ധ്യായനമെന്നാല്‍ ആത്മാവിനെ പ്രചോദിപ്പിക്കുന്ന ജ്ഞാനം വിധിപൂര്‍വ്വം ശ്രവിക്കുകയോ പഠിക്കുകയോ ചെയ്ത് സ്വന്തം ഉദ്ധാരണം ചെയ്യുക എന്നാണര്‍ത്ഥം. അദ്യാസമെന്നാല്‍ ബോധ്യപ്പെട്ട വിഷയങ്ങളെ ജീവിതത്തില്‍ ആചരിക്കാന്‍ ശ്രമിക്കുക. ആ സമയത്ത് നേരിടേങ്ങിവരുന്ന പ്രതിസന്ധികളെ തരണം ചെയ്യുക. സാവധാനം മനസും ബുദ്ധിയും പരിപക്വാവസ്ഥയിലെത്തുകയും ലോകത്തോടുള്ള വീക്ഷണത്തില്‍ വലിയമാററം വരുകയും തദ്വാരാ സമ്പൂര്‍ണ സംത്യപതമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും. പക്വതയെത്തിയ ഒരു വ്യക്തി കുട്ടികളുടെ കളിക്കോപ്പിനോടു കാണിക്കുന്ന നിസ്സാരമായ ഒരു മനോഭാവമുണ്ടല്ലോ…. അതുപോലെ കുറേ കുടി പക്വതയിലെത്തുമ്പോള്‍ ലോകത്തിലെ സര്‍വ്വവും കളിപോലെ അനുഭവപ്പെടും. ആ നിമിഷം മുതല്‍ ജീവിതം ഉത്സവമാകുവാന്‍ തുടങ്ങും

Comment(1)

 1. Reply
  Biju says

  സാർ
  ലോകത്തെ പലതരം രാമായണങ്ങളുണ്ട്. എന്നാൽ ബ്രഹ്മകുമാരീസ് രാമായണം എന്ന പേരിൽ ഒരു പുതിയ ഗ്രന്ഥങ്ങൾ ഉണ്ടാക്കുവാൻ ബ്രഹ്മകുമാരീസ് തയ്യാറാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു … സെവൻ ഡേ കോഴ്സ് മാത്രമല്ല എല്ലാം ഇതിലൂടെ തന്നെ പഠിപ്പിക്കണം…. ( ഫോക്കസ് ചെയ്യേണ്ടത് രാജയോഗ മെഡിറ്റേഷൻ പഠിക്കുന്നതിലൂടെ മനുഷ്യനിലുള്ള മാറ്റങ്ങൾ എന്നിവയാണ് ഇതിലൂടെ പഠിപ്പിക്കേണ്ടത് )…
  രാജകൊട്ടാരത്തെ ഇന്നത്തെ ആഭ്യന്തര മന്ത്രാലയം കണക്കാക്കി..
  രാജകുമാരനായ( ഇന്നത്തെ പോലീസ് CID അദ്ദേഹം ആത്മീയ പ്രവർത്തനം തടസ്സപ്പെടുന്ന തീവ്രവാദികളെ നേരിടാൻ ആത്മീയ വേഷം ധരിച്ച് ഡ്യൂട്ടിക്ക് വന്നപ്പോൾ രാജയോഗം പഠിക്കുകയും അതിൽ ലഭിച്ച ധൈര്യം കൊണ്ട് ജീവിതത്തിൽ വന്ന പ്രതിസന്ധികളെ ബുദ്ധിപരമായും ആത്മീയപരമായി നേരിട്ട് കഥയായിരിക്കണം ബ്രഹ്മകുമാരീസ് രാമായണം. ഇങ്ങനെയൊരു പുസ്തകം ഉണ്ടാക്കാൻ ബ്രഹ്മകുമാരിസിനു മാത്രമേ സാധിക്കുകയുള്ളൂ ….
  രാമായണത്തിൽ ഒരുപാട് സംശയങ്ങൾ ബാക്കിയുണ്ട് പക്ഷെ ബ്രഹ്മകുമാരി രാമായണത്തിൽ ഒറിജിനലായി നടന്നത് പോലെ വിവരിക്കണം.
  ഹനുമാനെ കാട്ടിലെ രാജാവായ വീരപ്പനെ പോലെ ഉള്ള ഒരു വ്യക്തിയായി ചിത്രീകരിക്കണം… അദ്ദേഹത്തിൻറെ ആൾക്കാരുടെ സഹായത്താൽ ലംങ്ക പിടിച്ചടക്കാനായി ചിത്രീകരിക്കാം

  ഇപ്പോൾ ഉള്ള രാമായണം ചുരുക്കി(അടുത്ത തലമുറക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ എഡിറ്റ് ചെയ്തു നീക്കി..)എന്നിട്ട്

  * ബ്രഹ്മകുമാരിസ് രാജയോഗ തത്വങ്ങളും സനാതനധർമ ഗ്രന്ധങ്ങളും, മന: ശാസ്ത്ര വും ,ചാണക്യ തന്ത്ര ശാസ്ത്രവും,തത്വശാസ്ത്രവും, ലോകത്ത് വളരെ വേഗത്തിൽ വളരുന്ന മതമായ മുസ്ലീം മതത്തിന്റെ നബിയുടെ വചനമായ ഹദീസ് ഗ്രന്ധങ്ങ ളും പഠിച്ചു …നല്ല കാര്യങ്ങൾ, വചനങ്ങളെ സ്വീകരിക്കണം.എന്നിട്ട്‌ പാരമ്പര്യവാദവും പുരോഗമനവാദവും ഒരുമിച്ചു കൊണ്ടുപോകണം.

  ഇന്നത്തെ ജനങ്ങൾക്കും അടുത്ത ഹൈന്ദവരുടെ അടുത്ത തലമുറയ്ക്ക് ആത്മീയവും ,ഭൗതികമായ വിജയകരമായ ജീവിതത്തിനാവശ്യമായ നിയമങ്ങൾ *(inspiration thoughts , motivation thoughts.,   good deeds, good ethics, positive thoughts )*

  സൻമാർഗ വചനങ്ങളും ,മന്ത്രങ്ങ ളും എടുത്ത് രാമായണത്തിൽ സന്ദർഭം അനുസരിച്ച്  ശ്ലോക മാക്കി  എഡിറ്റ് ചെയ്യ്ത് ചേർത്ത് പുസ്തകങ്ങൾ (1,2,3,4,5,6,7,8,9 ഭാഗമായി )ആക്കി വിപണിയിൽ ഇറക്കി യാൽ  നന്നായിരുന്നു*

  (ആത്മീയ മോട്ടിവേഷൻ ,പോസറ്റീവ് തോട്സ് എന്നിവ മാതൃകാ പുരുഷനായ ശ്രീരാമൻ ഉപദേശിക്കുന്നതായും,

  ഭൗതിക മോട്ടിവേഷൻ ലക്ഷ്മണൻ ഉപദേശിക്കുന്നതായും

  കുടുംബ പരമായ വിജയകരമായ ജീവിതത്തിനു ആവശ്യ മായ വചനങ്ങൾ സീതാദേവി പറയുന്നതായും എഴുതി ചേർത്താൽ അത് ഹൈന്ദവ തലമുറക്ക് അനുഗ്രഹമായിരിക്കും.  )അതിനായി പാരമ്പര്യവാദികൾ ഒഴികെയുള്ള ഹൃദയത്തിൽ നന്മയുള്ള എല്ലാവരും പരിശ്രമിക്കാൻ അപേക്ഷിക്കുന്നു..

  അത് ദിവസേനേ  വായിച്ചാൽ 53 ഫലങ്ങൾ ലഭിക്കും    

       1. അത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.

  2.അത് ശത്രു ക്കളുടെ തന്ത്രം മനസ്സിലാക്കാൻ    പഠിപ്പിക്കുന്നു .

  3.അത് ദാരിദ്ര്യം തുടച്ചു നീക്കാനുള്ള ഉപദേശം നൽകുന്നു.

  4. അത്ഐക്യബോധം ഉണ്ടാക്കുന്നു.

  5. അത് നമ്മുടെ ഒരോചുവടുകൾ നിയന്ത്രിക്കുന്നു.

  6. അത് സ്നേഹം പ്രകടമാക്കുന്നു.

  7. അത് കരുണ  പഠിപ്പിക്കുന്നു.

  8. അത് കരുത്ത് നൽകുന്നു.

  9. അത് അനുഗ്രഹിക്കുന്നു.

  10. അത് ഗുണദോഷിക്കുന്നു.

  11. അത് നവീകരിക്കുന്നു.

  12. അത് ധൈര്യം നൽകുന്നു.

  13. അത് ഇരുട്ടിൽ വെളിച്ചം നൽകുന്നു.

  14. അത് മൃതപ്പെട്ടുപോയവയിലേക്കു (നിരാശ)ജീവൻ(+ve ഊർജം) ഒഴുക്കുന്നു.

  15. അത് സൗഖ്യം നൽകുന്നു.

  16. അത് തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.

  17. അത് മികച്ച പരിഹാരം നിർദേശിക്കുന്നു.

  18. അത് നേരായ മാർഗം കാണിക്കുന്നു.

  19. അത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.

  20. അത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.

  21. അത് നമ്മെ മുന്നോട്ട് നയിക്കുന്നു.

  22. അത് ചിന്തകളെ സംരക്ഷിക്കുന്നു.

  23. അത് പ്രലോഭനങ്ങളെ നേരിടുന്നു.

  24. അത് സമാധാനം ,ശാന്തത നൽകുന്നു.

  .      (സാഹചര്യത്തിൽ പ്രലോഭനങ്ങൾക്കു വശംവദനായി തീരാതെ ആത്മ നിയന്ത്രണം പാലിക്കുന്നതാണ് ശാന്തത)

  25. അത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.

  26. അത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.

  27. അത് ശക്തിപ്പെടുത്തുന്നു.

  28. അത് കാഴ്ചപ്പാടുകൾ മാറ്റുന്നു.

  29. അത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.

  30.അത് ആത്മവിശ്വാസം തരുന്നു.

  31. അത് ഞാനാരെന്ന് ഓർമിപ്പിക്കുന്നു.

  32. അത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.

  33. അത് കാപട്യം  അകറ്റുന്നു.

  34. അത് ആത്മീയദാഹം ശമിപ്പിക്കുന്നു.

  35. അത് മുൻഗണനകളെ ക്രമീകരിക്കുന്നു.

  36. അത് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു. (കുടുംബത്തിനും ,കൂട്ടുകാർക്കും പാവപ്പെട്ടവനും ഭിന്ന ശേഷിക്കാർക്കും പ്രയോജനപ്പെടുന്ന ഒരു പരോപകാരിയായ വ്യക്തിയായി മാറാൻ പഠിപ്പിക്കുന്നു.)

  37. അത് മനഃക്ലേശം അകറ്റുന്നു.

  38. അത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.

  39. അത് ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.

  40. അത് ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.

  41. അത് നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.

  42. അത് കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.

  43. അത് ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.

  44. അത് ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.

  45. അത് ഉത്കണ്ഠ അകറ്റുന്നു.

  46. അത് നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.

  47. അത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.

  48. അത് നമ്മെ നിലനിർത്തുന്നു.

  49. അത് നമ്മെ സംരക്ഷിക്കുന്നു.

  50. അത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.

  51.അത്‌ സന്തോഷം പ്രദാനം ചെയ്യുന്നു

  52.അത്‌ നമുക്ക് വ്യക്തത നൽകുന്നു.

  53.അത് നമ്മുടെ ഉൾകണ്ണുകൾ തുറക്കുന്നു.

  54.അത് ദയ പഠിപ്പിക്കുന്നു

  .    (മറ്റുളളവർക്ക് വേദനാജനകമായ ഒന്നും ചെയ്യില്ല. അനുകമ്പ പൂർണ്ണമായ മനസ്ഥിതി. സ്വാർത്ഥമില്ലായ്മ)

  55. അത് ബഹുമാനിക്കാൻ പഠിപ്പിക്കുന്നു

  .      (ആരേയും ചെറുതായി കാണാതെ ഏവർക്കും ബഹുമാനം നൽകാൻ പഠിപ്പിക്കുന്നു.

  56. അത് ദീർഘ ക്ഷമ പഠിപ്പിക്കുന്നു.

  (അപമാനം,പരിഹാസം, ക്രൂരത ക്ഷമിക്കാൻ പഠിപ്പിക്കുന്നു.)

  57.അത് ത്യാഗം പഠിപ്പിക്കുന്നു.

  58. ദാന ധർമ്മത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നു.

  59. അത് പരദൂഷണം, അസൂയ ,വിമർശന സ്വഭാവങ്ങൾ ഇല്ലാതാക്കുന്നു.

  60. അത് സ്വയനീതി ഇല്ലാതെ ആക്കുന്നു.

  .      (മറ്റുളളവരിൽ തെറ്റ് കാണുക., അകലുക)

  61.അത് സൗമ്യത പഠിപ്പിക്കുന്നു.

  .     ( ആരോപണങ്ങളിൽ കോപിക്കാതെ പുഞ്ചിരിയോടു കൂടി എല്ലാം ശ്രദ്ധിക്കുന്നു, സ്വീകരിക്കുന്നു, തിരുത്തുന്നു, മറ്റു ളളവരുടെ തെറ്റുകളിൽ കോപിക്കില്ല

Post a comment